Latest News

ഇറാനെതിരായ സൈനിക നീക്കത്തിനായി തങ്ങളുടെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അപേക്ഷ ബ്രിട്ടന്‍ നിരസിച്ചു

ഇറാനെതിരായ സൈനിക നീക്കത്തിനായി തങ്ങളുടെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അപേക്ഷ ബ്രിട്ടന്‍ നിരസിച്ചു
X

വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നീക്കത്തിനായി തങ്ങളുടെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അപേക്ഷ ബ്രിട്ടീഷ് സര്‍ക്കാര്‍ നിരസിച്ചു. ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ദീര്‍ഘദൂര സൈനിക നീക്കങ്ങള്‍ക്ക് ഈ താവളം അത്യാവശ്യമാണെന്ന് അമേരിക്ക കരുതുന്നുണ്ട്.

സ്വിന്‍ഡണിന് സമീപമുള്ള ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ് എന്ന വ്യോമതാവളത്തില്‍ നിന്ന് ദീര്‍ഘദൂര ബോംബിങ് പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് അമേരിക്ക അനുമതി തേടിയത്. എന്നാല്‍ ഇറാനെതിരെയുള്ള മുന്‍കൂര്‍ ആക്രമണങ്ങളില്‍ പങ്കാളികളാകുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കെയര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ ആവശ്യം തള്ളിയത്. മിഡില്‍ ഈസ്റ്റില്‍ സൈനിക വിന്യാസം ശക്തമാക്കുന്ന വാഷിങ്ടണ്‍, ഇറാനെതിരെയുള്ള വിവിധ സൈനിക നീക്കങ്ങള്‍ ആസൂത്രണം ചെയ്തുവരികയാണ്.

Next Story

RELATED STORIES

Share it