Kollam

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസിറക്കും

കേസ് അന്വേഷണത്തിന്റെ ചുമതല കരുനാഗപ്പള്ളി എസിപിക്ക് കൈമാറി. ബംഗളൂരുവിലെത്തിയ റോഷനും പെണ്‍കുട്ടിയും രാജസ്ഥാനിലേക്ക് കടന്നുവെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച സൂചന.

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസിറക്കും
X

കൊല്ലം: ഓച്ചിറയില്‍ നിന്നും പതിമൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി പോലിസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും. കേരളത്തിലും കര്‍ണാടകയിലും ലുക്ക്ഔട്ട് നോട്ടീസ് പതിക്കും. സംഭവം നടന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും പ്രതി റോഷനെ പിടികൂടാനോ, പെണ്‍കുട്ടിയെ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. അതിനിടെ, കേസ് അന്വേഷണത്തിന്റെ ചുമതല കരുനാഗപ്പള്ളി എസിപിക്ക് കൈമാറി. ഓച്ചിറ എസ്‌ഐ, സിഐ എന്നിവരാണ് ഇതുവരെ അന്വേഷണം നടത്തിയത്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചു. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനു പകരം ഭരണകക്ഷിയുടെ സ്വാധീനമുപയോഗിച്ച് പ്രതിയെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പോലിസിന്റെ വീഴ്ച ഉയര്‍ത്തിക്കാട്ടി കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉപവാസ സമരം ആരംഭിച്ചു. അഞ്ചാം ദിവസമായിട്ടും പ്രതിയെ കുറിച്ച് സൂചനയില്ല. വിഷയം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം രംഗത്തുവന്നതോടെ അന്വേഷണസംഘത്തെ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. ബംഗളൂരുവിലെത്തിയ റോഷനും പെണ്‍കുട്ടിയും രാജസ്ഥാനിലേക്ക് കടന്നുവെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച സൂചന. ഇതുപ്രകാരം ഒരുസംഘം രാജസ്ഥാനിലേക്ക് പോയിട്ടുണ്ട്.

അതേസമയം, കേസിലെ ഇരയായ പെണ്‍കുട്ടിയെ തിരിച്ചറിയുന്ന വിധത്തില്‍ ബന്ധുക്കളുടെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്കെതിരേ മാവേലിക്കര ബാറിലെ അഭിഭാഷകനായ മുജീബ് റഹ്മാന്‍ ഡിജിപി, ജില്ലാ പോലിസ് മേധാവി, ഓച്ചിറ എസ്എച്ച്ഒ എന്നിവര്‍ക്ക് പരാതി നല്‍കി. ബിന്ദുവിനും ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത 750ലെറെ പേര്‍ക്കെതിരേയും പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it