Kollam

വിസ്മയയുടെ വീട് എന്‍ഡബ്ല്യുഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു

വിസ്മയയുടെ വീട് എന്‍ഡബ്ല്യുഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു
X

കൊല്ലം: ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ കൊല്ലം കൈതോട് സ്വദേശി വിസ്മയയുടെ വീട് എന്‍ഡബ്ല്യുഎഫ് കൊല്ലം ജില്ലാ നേതൃക്കാള്‍ സന്ദര്‍ശിച്ചു. സ്ത്രീധനം എന്ന അനാചാരത്തിനെതിരേ പൊതുസമൂഹം രംഗത്തിറങ്ങേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു. നിയമങ്ങളല്ല വേണ്ടത് അത് ശരിയായ രീതിയില്‍ നടപ്പാക്കാനുള്ള ആര്‍ജ്ജവമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടത്. കുറ്റവാളികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കലാണ് വിസ്മയയോടും

കുടുംബത്തോടും ചെയ്യുന്ന നീതി. മാതൃകപരമായ ശിക്ഷയിലൂടെ മാത്രമേ ഇതിന് പരിഹാരം ഉണ്ടാവുകയുള്ളൂ. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അതോടൊപ്പം എല്ലാവിധ പിന്തുണയും അറിയിക്കുന്നതായും അവര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആമിനാ സജീവ്, സെക്രട്ടറി അഡ്വ. സുമയ്യ നജീബ്, കടക്കല്‍ ഏരിയാ പ്രസിഡന്റ് ആസിയ നജീം, ജസീല സംബന്ധിച്ചു.

NWF leaders visited Vismaya's house


Next Story

RELATED STORIES

Share it