ഗണേഷ് കുമാർ എംഎൽഎയുടെ വീടിന് നേരെ കല്ലേറ്

രാഹുൽ ഗാന്ധിയുടെ പത്തനാപുരത്തെ പൊതുയോഗത്തിൽ പങ്കെടുക്കാൻ വന്ന കോൺഗ്രസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് കേരളാ കോൺഗ്രസ് ബിയുടെ ആരോപണം.

ഗണേഷ് കുമാർ എംഎൽഎയുടെ വീടിന് നേരെ കല്ലേറ്

കൊല്ലം: കെ ബി ഗണേഷ്കുമാർ എംഎൽഎയുടെ പത്തനാപുരത്തെ വീടിന് നേരെ കല്ലേറ്. ഇന്ന് പുലര്‍ച്ചെയുണ്ടായ കല്ലേറിൽ വീടിന്‍റെ കിടപ്പ് മുറിയുടെ ജനൽ ചില്ലുകൾ തകര്‍ന്നു. കല്ലുകൾ വീട്ടിനകത്തേക്കും പതിച്ചു. എംഎൽഎ പോലിസിൽ പരാതി നൽകി.

സംഭവ സമയം എംഎൽഎ വീട്ടിലുണ്ടായിരുന്നില്ല. രാത്രി പന്ത്രണ്ട് മണിവരെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പത്തനാപുരത്തെ പൊതുയോഗത്തിൽ പങ്കെടുക്കാൻ വന്ന കോൺഗ്രസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് കേരളാ കോൺഗ്രസ് ബിയുടെ ആരോപണം. പത്തനാപുരം പോലിസ് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top