Kasaragod

എസ്ഡിപിഐ പ്രവര്‍ത്തകര്‍ അജാനൂര്‍ വില്ലേജ് പരിസരം ശുചീകരിച്ചു

എസ്ഡിപിഐ രൂപീകരണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തി വരുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രവര്‍ത്തകര്‍ അജാനൂര്‍ വില്ലേജും പരിസരവും ശുചീകരിച്ചത്.

എസ്ഡിപിഐ പ്രവര്‍ത്തകര്‍ അജാനൂര്‍ വില്ലേജ് പരിസരം ശുചീകരിച്ചു
X

വെള്ളിക്കോത്ത്: വൃത്തിഹീനമായി കാട് മൂടികിടന്ന അജാനൂര്‍ വില്ലേജ് പരിസരം സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്ഡിപിഐ അതിഞ്ഞാല്‍ ബ്രാഞ്ച് പ്രവര്‍ത്തകര്‍ കാട് വെട്ടിത്തെളിച്ച് ചപ്പ് ചവറുകള്‍ നീക്കം ചെയ്ത് ശുചീകരിച്ചു. എസ്ഡിപിഐ രൂപീകരണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തി വരുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രവര്‍ത്തകര്‍ അജാനൂര്‍ വില്ലേജും പരിസരവും ശുചീകരിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിഞ്ഞാലും പരിസര പ്രദേശത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തി വരികയാണ്. ഇബ്രാഹിം അഞ്ചില്ലത്ത്, സലാം, ജവാദ് കപ്പണക്കല്‍, ഷെഫീല്‍, മുര്‍ഷിദ്, സജീര്‍,സുഹൈല്‍,ഫയാസ് തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it