കാസര്‍കോട് വനത്തില്‍ ഉരുള്‍പൊട്ടല്‍; തേജസ്വിനി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു
കാസര്‍കോഡ് ജില്ലയിലെ കൊന്നക്കാട് മാലോത്തിനടുത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടല്‍. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും തേജസ്വിനി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.
X
MTP20 Oct 2019 1:58 AM GMT
കാസര്‍കോട്: കാസര്‍കോഡ് ജില്ലയിലെ കൊന്നക്കാട് മാലോത്തിനടുത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടല്‍. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും തേജസ്വിനി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, കാര്യങ്കോട്, പാലാത്തടം, ചാത്തമത്ത്, ചെമ്മാക്കര, മുണ്ടേമാട് എന്നിവിടങ്ങളിലെ തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യമുണ്ടായാല്‍ ഉചിതമായ രീതിയില്‍ മാറി താമസിക്കണമെന്നും ജില്ലാ ഭരണകൂടവും നീലേശ്വരം നഗരസഭയും അറിയിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് താലുക്കില്‍ ചൈത്രവാഹിനി പുഴയിലും ജല നിരപ്പ് ഉയര്‍ന്നു.
Next Story