Kasaragod

കൊവിഡ് ദുരിതാശ്വാസം: കുടുംബശ്രീ ലോണ്‍ വാമൊഴിയാകരുത്: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്

കൊവിഡ് ദുരിതാശ്വാസം: കുടുംബശ്രീ ലോണ്‍ വാമൊഴിയാകരുത്: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്
X

കാസര്‍കോഡ്: കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച 2000 കോടിയുടെ കുടുംബശ്രീ ലോണ്‍ വെറും വാമൊഴിയാവാതെ എത്രയും വേഗം നടപ്പാക്കാന്‍ ശ്രമിക്കണമെന്ന് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്(ഡബ്ല്യുഐഎം) കാസര്‍കോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഏപ്രില്‍ പത്തിനകം കുടുംബശ്രീ വഴി പണമെത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം പണം ലഭ്യമാക്കാനുള്ള തുടര്‍നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയുടെ(എസ്എല്‍ബിസി) അനുമതി ഇതുവരെയും കിട്ടിയിട്ടില്ല.

കൃത്യവും ഫലപ്രദവുമായ കൂടിയാലോചനകള്‍ നടത്താതെയാണ് മുഖ്യമന്ത്രി കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ് കുടുംബശ്രീ ലോണിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം വ്യക്തമാക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം നിത്യവൃത്തി പോലും മുടങ്ങിപ്പോയ ആയിരക്കണക്കിന് സ്ത്രീകളാണ് ലോണ്‍ നിലവില്‍ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നത്. സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിക്കാതെ ലോണ്‍ എത്രയും വേഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഖമറുല്‍ ഹസീന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ശാനിദാ ഹാരിസ്, സെക്രട്ടറി ഫസീല പാലിച്ചിയടുക്ക, ഖജാഞ്ചി നജ്മുന്നിസ റഷീദ്, ജില്ലാ കമ്മിറ്റിയംഗം കെ എ ജമീല സംസാരിച്ചു.




Next Story

RELATED STORIES

Share it