- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുല്ലൂക്കര മന്‍സൂര്‍ വധം: മുസ് ലിം ലീഗ് സമരപ്പന്തം സംഘടിപ്പിച്ചു
കണ്ണൂര്‍: മന്‍സൂറിന്റെ കൊലയാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന സിപിഎമ്മും അതിന് ഒത്താശ ചെയ്യുന്ന പോലിസും സമുഹത്തിന് മുന്നില്‍ മറുപടി പറയേണ്ട കാലം വിദൂരമല്ലെന്നും കള്ളക്കേസുകളും മര്‍ദ്ദനമുറകള്‍ കൊണ്ടും മുസ് ലിം ലീഗ് പ്രവര്‍ത്തകരുടെ മനോവീര്യത്തെ തകര്‍ക്കാനാവില്ലെന്നും മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി പ്രസ്താവിച്ചു. പുല്ലൂക്കരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം കൊല ചെയ്യപ്പെട്ട മുസ് ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ജില്ലാ മുസ് ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍, മേഖലാ തലങ്ങളില്‍ നടത്തിയ സമര പന്തത്തിന്റെ ഭാഗമായി കണ്ണൂര്‍ കാല്‍ടെക്‌സ് പരിസരത്ത് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം ഷഫീഖ് അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ പാര്‍ട്ടി ലീഡര്‍ മുസ്‌ലിഹ് മധത്തില്‍ പ്രതിജഞ ചൊല്ലിക്കൊടുത്തു. ബി പി ആശിഖ്, ശബീര്‍ എടയന്നൂര്‍, അസീര്‍ കല്ലിങ്കീല്‍, റിഷാം താണ, നസീര്‍ കച്ചേരി, കെ ടി ഹാശിം, എം വി സക്കരിയ സംസാരിച്ചു.
ചക്കരക്കല്ലില്‍ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. എം മുസ്തഫ അധ്യക്ഷത വഹിച്ചു. എ പി ബഷീര്‍, ഷക്കീര്‍ മൗവഞ്ചേരി, ആശിര്‍ ചെമ്പിലോട്, കെ വി സക്കരിയ, അഷ്‌റഫ് ചെമ്പിലോട്, ടി വി ഇഖ്ബാല്‍, ടി വി മുസ്തഫ ഹാജി, നാസര്‍ മൗവ്വഞ്ചേരി, എന്‍ അക്തര്‍, ആര്‍ മഹ്ബൂബ് സംബന്ധിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ മേഖലാ പ്രസിഡന്റ് ടി കെ നൗഷാദ് അധ്യക്ഷത വഹിച്ചു. എം കെ പി മുഹമ്മദ്, മനാസ് ചിറക്കല്‍കുളം, സിദ്ദീഖ് തായത്തെരു, ബി എന്‍ അസ് ലം, റാഷിദ് തായത്തെരു, ബി എന്‍ അനീസ് സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ വി പി വമ്പന്‍ വളപട്ടണത്തും, അഡ്വ. എസ് മുഹമ്മദ് ശ്രീകണ്ഠപുരത്തും എന്‍ അബൂബക്കര്‍ പെരിങ്ങത്തൂരിലും ടി എ തങ്ങള്‍ കണ്ണൂരിലും ഇബ്രാഹീം മുണ്ടേരി ഇരിട്ടിയിലും കെ വി മുഹമ്മദലി മാട്ടൂലിലും കെ ടി സഹദുല്ല പയ്യന്നൂരിലും അഡ്വ. കെ എ ലത്തീഫ് തലശ്ശേരിയിലും ഇബ്രാഹീംകുട്ടി തിരുവട്ടൂര്‍ തളിപ്പറമ്പിലും അന്‍സാരി തില്ലങ്കേരി മട്ടന്നൂരിലും കെ പി താഹിര്‍ വാരം ടൗണിലും എം പി എ റഹീം ചെങ്ങളായിലും സമരപ്പന്തം ഉദ്ഘാടനം ചെയ്തു. വിവിധ മണ്ഡലം കേന്ദ്രങ്ങളില്‍ മണ്ഡലം ഭാരവാഹികളും ഉദ്ഘാടനം ചെയ്തു.
Pullukkara Mansoor assassination: Muslim League organizes protest
RELATED STORIES
കോട്ടയത്ത് ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMTകുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര് സ്ക്രീന്ഷോട്ട് പ്രചരിപ്പിച്ചവര്ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMT