ക്ഷേമപെന്ഷന് തട്ടിപ്പ്: സിപിഎം മുന്‍ നേതാവിന്റെ ജാമ്യഹരജി തള്ളി
BY JSR10 July 2019 6:22 PM GMT

X
JSR10 July 2019 6:22 PM GMT
തലശ്ശേരി: ക്ഷേമപെന്ഷന് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയുടെ ജാമ്യഹരജി ജില്ലാ സെഷന്‍സ് കോടതി തള്ളി. സിപിഎം മുന്‍ നേതാവ് ചിറക്കര ആലക്കാടന്‍ ഹൗസില്‍ കെ കെ ബിജുവി (34)ന്റെ ഹരജിയാണ് കോടതി തള്ളിയത്. ഇയാള്‍ നേരത്തെ നല്കിയ മുന്‍കൂര്‍ ജ്യാമഹരജിയും തള്ളിയിരുന്നു. തലശ്ശേരി സഹകരണ റൂറല്‍ ബാങ്ക് ഏജന്റായിരുന്ന കെ കെ ബിജു പെന്ഷന് വിതരണത്തിനായി ഏല്‍പ്പിച്ച ആറു ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്കു നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്.
ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് ബിജുവിനെ കോടതി റിമാന്‍ഡ് ചെയ്തത്. തലശ്ശേരി പോലിസ് കേസെടുത്തതിനെ തുടര്‍ന്ന് സിപിഎം ബിജുവിനെ പുറത്താക്കിയിരുന്നു.
Next Story
RELATED STORIES
സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ നിലമറന്ന് പെരുമാറരുത്: പോപുലര്‍...
12 Aug 2022 5:17 PM GMTന്യൂയോര്‍ക്കിലെ പ്രഭാഷണ പരിപാടിക്കിടെ എഴുത്തുകാരന് സല്മാന്...
12 Aug 2022 4:01 PM GMT'മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹത'; നിർണായക ഉത്തരവുമായി...
12 Aug 2022 3:06 PM GMTതെറ്റായ അലാറം മുഴങ്ങി; ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂരില്‍ അടിയന്തരമായി...
12 Aug 2022 1:20 PM GMTഎസ്എസ്എല്‍സി ചോദ്യപേപ്പര്‍ അച്ചടി അഴിമതി; പ്രതികള്‍ക്ക് തടവ് ശിക്ഷ
12 Aug 2022 12:39 PM GMT'വിചാരണ മാറ്റുന്നത് നിയമവിരുദ്ധം'; കോടതി മാറ്റത്തിനെതിരേ നടി...
12 Aug 2022 11:56 AM GMT