സതീശന് പാച്ചേനി നയിക്കുന്ന കോണ്ഗ്രസ് പദയാത്ര ആരംഭിച്ചു
ആന്തൂര്: ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സതീശന് പാച്ചേനി ആന്തൂര് നഗരസഭയില് നടത്തുന്ന പദയാത്ര ഇന്ന് രാവിലെ ബക്കളത്ത് നിന്ന് ആരംഭിച്ചു. നഗരസഭാ അധികൃതരുടെ പീഢനം നിമിത്തം പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്, സാജന്റെ മരണത്തിന് കാരണക്കാരായ നഗരസഭാ ചെയര്പേഴ്സണ് ഉള്പ്പെടെയുള്ളവരെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെയും സംസ്ഥാന സര്ക്കാരിന്റെയും ജനാധിപത്യവിരുദ്ധ നടപടികള് ജനസമക്ഷം തുറന്ന് കാണിക്കാനും ആന്തൂര് നഗരസഭയുടെ തെറ്റായ ജനവിരുദ്ധ നയങ്ങള് ജനങ്ങളോട് നേരിട്ട് വിശദീകരിക്കുന്നതിനും വേണ്ടിയാണ് പദയാത്രയെന്നു സതീശന് പാച്ചേനി പറഞ്ഞു.
ആന്തൂരിന്റെ മണ്ണില് ജനാധിപത്യ പോരാട്ടത്തിന് നേതൃത്വം കൊടുത്തതിന്റെ പേരില് ക്രൂരമായി കൊലചെയ്യപ്പെട്ട മുന് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിദാസന്റെ ഓര്മകള്ക്ക് മുന്പില് ബാഷ്പാഞ്ജലി അര്പ്പിച്ചാണ് പദയാത്ര ആരംഭിച്ചത്.
ആന്തൂരില് ജനാധിപത്യത്തിന്റെ ശുദ്ധവായു ലഭ്യമാക്കാനും രാഷ്ട്രീയ ഏകാധിപത്യവും നിലവിലുള്ള ആന്തൂര് നഗരസഭയിലെ ജനപ്രതിനിധികളുടെ ധാര്ഷ്ഠ്യവും ധിക്കാരവും അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തുന്ന കോണ്ഗ്രസ് പദയാത്രയുടെ ഇന്നത്തെ സമാപനം വൈകിട്ട് 5 മണിക്ക് കെപിസിസി വര്ക്കിങ് പ്രസിഡന്റ് കെസുധാകരന് എംപി ധര്മശാലയില് ഉദ്ഘാടനം ചെയ്യും.
രാവിലെ 10ന് ബക്കളത്ത് നിന്ന് ആരംഭിച്ച് കടമ്പേരി കവല, ഐയ്യന്കോവില്, കോടല്ലൂര്, കോള്മൊട്ട, പറശ്ശിനിക്കടവ് മമ്പാല, (ഉച്ചഭക്ഷണം) പറശ്ശിനിക്കടവ് ബസ്സ് സ്റ്റാന്റ്, കൊവ്വല്, കമ്പില്ക്കടവ്, തളിയില് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 5ന് ധര്മശാലയില് സമാപിക്കും.
സമാപന സമ്മേളനത്തില് അഡ്വ.സണ്ണി ജോസഫ് എംഎല്എ സുമാ ബാലകൃഷ്ണന്, പ്രഫ.എ.ഡി. മുസ്തഫ പ്രസംഗിക്കും.
RELATED STORIES
കണ്ണൂര് വി സിക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ
19 Aug 2022 6:59 PM GMTസിവിക്കിന് മുൻകൂർ ജാമ്യം നൽകിയതിനെതിരേ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ
19 Aug 2022 5:44 PM GMTവിഴിഞ്ഞത്ത് സമരം തുടരും; മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ധാരണ
19 Aug 2022 5:24 PM GMTഎന്താണ് കാപ്പ നിയമം ?; ഇത് ആർക്കൊക്കെ ബാധകമാവും?
19 Aug 2022 4:51 PM GMTപൈലറ്റുമാര് ഉറങ്ങി; ജീവന് കയ്യില്പിടിച്ച് യാത്രക്കാര്; വിമാനം...
19 Aug 2022 3:08 PM GMTസിപിഎം ബാന്ധവം: കെ പി താഹിറിനെയും എം പി എ റഹീമിനെയും മുസ് ലിം ലീഗ്...
19 Aug 2022 3:04 PM GMT