കണ്ണൂരില്‍ വീടിന്റെ ഗോവണിയില്‍ നിന്നു വീണ് മരിച്ചു
കണ്ണൂര്‍: വീടിന്റെ ടെറസില്‍ കയറുന്നതിനിടെ ഗോവണിയില്‍ നിന്ന് വീണ് സാരമായി പരിക്കേറ്റു മരിച്ചു. ഇരിട്ടി വിളമന കരിവണ്ണൂരിലെ പാക്കഞ്ഞി നാരായണന് നായരാ(71)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. ഇരുമ്പ് ഗോവണി വച്ച് ടെറസില്‍ കയറവെയാണ് അത്യാഹിതം. പരിക്കേറ്റ നാരായണന് നായരെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. 30 വര്‍ഷമായി പത്ര 'ദേശാഭിമാനി' മാടത്തില്‍ ഏജന്റാണ്. മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സിപിഎം കരിവണ്ണൂര്‍ ബ്രാഞ്ചംഗമായിരുന്നു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: പ്രസന്ന, പ്രതീഷ്(ഡ്രൈവര്‍, മട്ടന്നൂര്‍ നഗരസഭ), പ്രമോദ് (ഓട്ടോ ഡ്രൈവര്‍, ഇരിട്ടി). മരുമക്കള്‍: വിജയന്(പയഞ്ചേരി), റീജ, കല. സഹോദരങ്ങള്‍: പി ഭാസ്കരന് (റിട്ട. പോലിസ് വകുപ്പ്), പ്രഭാകരന്. സംസ്കാരം പിന്നീട്.
Kannur native fell from the stairs of his house and died
RELATED STORIES
വനിതാ ഹോസ്റ്റലിൽനിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTസംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMT