Kannur

എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്; 20 ലിറ്റര്‍ വ്യാജ വാറ്റ് ചാരായവുമായി ഒരാള്‍ അറസ്റ്റില്‍

എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്; 20 ലിറ്റര്‍ വ്യാജ വാറ്റ് ചാരായവുമായി ഒരാള്‍ അറസ്റ്റില്‍
X

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, ക്രിസ്മസ്, പുതുവല്‍സരാഘോഷം എന്നിവയുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ എക്‌സൈസ് റെയ്ഡില്‍ 20 ലിറ്റര്‍ വ്യാജ വാറ്റുചാരായവുമായി ഒരാള്‍ അറസ്റ്റിലായി. വെമ്പടിയിലെ പ്രമീളാലയം വീട്ടില്‍ എന്‍ വസന്താകുമാര്‍ എന്നയാളാണ് അറസ്റ്റിലായത്.

മട്ടന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എ കെ വിജേഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫിസര്‍ പി വി സുലൈമാന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി ഒ വിനോദ്, എം പി ഹാരിസ്, വി എന്‍ സതീഷ്, പി പി സുഹൈല്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ എസ് സോഷ്‌ന എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it