മാഹിയിലെ ബസ് സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം; എസ് ഡിപി ഐ നിവേദനം നല്കി
BY BSR29 Jun 2021 11:54 AM GMT

X
BSR29 Jun 2021 11:54 AM GMT
മാഹി: പുതുച്ചേരി സര്‍ക്കാരിനു കീഴിലുള്ള മാഹിയിലെ ബസ് സര്‍വീസ് ഉടന്‍ പുനരാരംഭിക്കാന്‍ വേണ്ട നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാഹി റീജ്യനല്‍ അഡ്മിനിസ്ട്രേറ്റര്‍ക്കും എംഎല്‍എക്കും എസ്ഡിപിഐ മാഹി മേഖലാ കമ്മിറ്റി നിവേദനം നല്കി. പന്തക്കല്‍, പള്ളൂര്‍, ചാലക്കര എന്നിവിടങ്ങളിലെ ജനങ്ങള്‍ അവരുടെ എല്ലാ ആവശ്യത്തിനും ആശ്രയിക്കുന്നത് മാഹിയെയാണെന്നും നിലവിലെ സാഹചര്യത്തില്‍ പൊതുജനങ്ങളും തൊഴിലാളികളും വളരെയധികം യാത്രാക്ലേശം അനുഭവിക്കുകയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. എസ്ഡിപിഐ മാഹി മേഖലാ കമ്മിറ്റി പ്രസിഡന്റ് പി നാസിര്‍ നിവേദനം കൈമാറി. കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമ്മര്‍ മാസ്റ്റര്‍, മാഹി ബ്രാഞ്ച് പ്രസിഡന്റ് പി മന്‍സൂര്‍ സംബന്ധിച്ചു.
Bus service in Mahe should be resumed soon; SDPI filed the petition
Next Story
RELATED STORIES
മൊബൈൽ ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല; കൊല്ലത്ത് നടുറോഡിൽ യുവതിയെ...
11 Aug 2022 6:20 PM GMTഓര്‍ഡിനന്‍സുകള്‍ തുടരെ പുതുക്കുന്നത് ഭരണഘടനാ വിരുദ്ധം: ഗവര്‍ണര്‍
11 Aug 2022 6:18 PM GMTപ്രവര്‍ത്തനങ്ങള്‍ 'അത്രപോര'; ഒന്നാം പിണറായി സര്‍ക്കാരിന്റെ...
11 Aug 2022 6:08 PM GMTഅടച്ചുപൂട്ടിയ ഹെല്‍ത്ത് സെന്ററിന് പുറത്ത് പ്രസവിച്ച് ആദിവാസി യുവതി...
11 Aug 2022 5:38 PM GMTഗദ്ദര്‍ കവിത ചുവരെഴുതി വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മ; ചുവരെഴുത്തില്‍...
11 Aug 2022 5:02 PM GMTചിറവക്കില്‍ കണ്ടെത്തിയ പീരങ്കിയുടെ കുഴല്‍ പഴശിരാജ മ്യൂസിയത്തിലേക്ക്...
11 Aug 2022 4:49 PM GMT