Idukki

മലയോര ഹൈവേ നിര്‍മാണം: കുട്ടിക്കാനം- ചപ്പാത്ത് റൂട്ടില്‍ നാളെ ഗതാഗത നിയന്ത്രണം

മലയോര ഹൈവേ നിര്‍മാണം: കുട്ടിക്കാനം- ചപ്പാത്ത് റൂട്ടില്‍ നാളെ ഗതാഗത നിയന്ത്രണം
X

ഇടുക്കി: കുട്ടിക്കാനം- ചപ്പാത്ത് മലയോര ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കുട്ടിക്കാനം- ചപ്പാത്ത് റോഡില്‍ ഏറുമ്പടം ഭാഗത്ത് കെഎസ്ഇബിയുടെ പ്രവൃത്തികള്‍ അടിയന്തരമായി നടത്തുന്നതിനാല്‍ നാളെ വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാവും. ഏലപ്പാറയില്‍നിന്നും കട്ടപ്പന ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഏലപ്പാറയില്‍നിന്നും തിരിഞ്ഞ് ചെമ്മണ്ണ് കൊച്ചു കരിന്തരുവി ഉപ്പുതറ പരപ്പ് വഴി പോവേണ്ടതും കട്ടപ്പനയില്‍നിന്നും ഏലപ്പാറയ്ക്കു വരുന്ന വാഹനങ്ങള്‍ പരപ്പില്‍നിന്നും വലത്തേക്ക് തിരിഞ്ഞ് ഉപ്പുതറ- കൊച്ചുകരിന്തരുവി- ചെമ്മണ്ണ് വഴി ഏലപ്പാറയിലേക്കു പോവേണ്ടതാണെന്നും പിഡബ്ല്യുഡി റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it