മരത്തില്‍നിന്നു വീണ് പരിക്കേറ്റ ഗൃഹനാഥന്‍ വെടിവച്ച്‌ ജീവനൊടുക്കി

മരത്തില്‍നിന്നു വീണ് പരിക്കേറ്റ ഗൃഹനാഥന്‍ വെടിവച്ച്‌ ജീവനൊടുക്കി

രാജകുമാരി: മരത്തില്‍നിന്നു വീണു നട്ടെല്ലിനു പരിക്കേറ്റു കിടപ്പിലായ ഗൃഹനാഥന്‍ വീട്ടില്‍ സൂക്ഷിച്ച നാടന്‍ തോക്കുപയോഗിച്ച്‌ ജീവനൊടുക്കി.ഇടുക്കി ശാന്തന്‍പാറ പൂപ്പാറയ്ക്ക് സമീപം മുള്ളന്‍തണ്ട് കാക്കുന്നേല്‍ കെ പി സന്തോഷാണു മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണു സംഭവം. ഒരു മാസം മുമ്പ് മരത്തില്‍നിന്നു വീണു നട്ടെല്ലിനു പരിക്കേറ്റു ചികിൽസയിലായിരുന്ന ഇയാള്‍ ആശുപത്രിയില്‍നിന്ന് എത്തിയെങ്കിലും വീട്ടില്‍ കിടപ്പിലായിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടതിനാല്‍ ഉച്ചയോടെ വീട്ടില്‍നിന്നു പുറത്തുപോയി. മടങ്ങി എത്തിയ ശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കുകൊണ്ട് കഴുത്തില്‍ വെടി വയ്ക്കുകയായിരുന്നു. ഭാര്യ രജനിയും മകന്‍ അര്‍ജുനും ഈ സമയം വീടിനുസമീപത്തെ പറമ്പിലായിരുന്നു. വെടി ശബ്ദം കേട്ട് ഇവരും സമീപവാസികളും ഓടിയെത്തി. ഉടന്‍തന്നെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

RELATED STORIES

Share it
Top