Ernakulam

എസ്ഡിപിഐ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ നോമിനേഷന്‍ സമര്‍പ്പിച്ചു

എസ്ഡിപിഐ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ നോമിനേഷന്‍ സമര്‍പ്പിച്ചു
X

കാക്കനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ ജില്ലാ കലക്ടര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കടുങ്ങല്ലൂരില്‍ ഡിവിഷനില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ , പുല്ലുവഴി ഡിവിഷനില്‍ ജില്ലാ സെക്രട്ടറി ബാബു മാത്യു , വാളകം ഡിവിഷനില്‍ പാര്‍ട്ടി മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി ഇബ്രാഹിം ചിറക്കല്‍ ,ആലങ്ങാട് ഡിവിഷനില്‍ മുഫീദ മുഹമ്മദാലി എന്നിവര്‍ നോമിനേഷന്‍ സമര്‍പ്പിച്ചു.


എടത്തല ഡിവിഷനില്‍ മത്സരിക്കുന്ന ജില്ലാ സെക്രട്ടറി എന്‍ കെ നൗഷാദ് നാളെ ജില്ലാ കലക്ടര്‍ മുമ്പാകെ നോമിനേഷന്‍ നല്‍കും. ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജീബ് ,ജില്ലാ കമ്മിറ്റി അംഗം ഷിഹാബ് പടന്നാട്ട് , പെരുമ്പാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഷഫിക്ക് , നിസാര്‍ അഹമ്മദ്എന്നിവര്‍ സംബന്ധിച്ചു.








Next Story

RELATED STORIES

Share it