Ernakulam

ട്രാഫിക് സംവിധാനം നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതായി പോലീസ്;പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിച്ചാല്‍ ദേശം ജംഗ്ഷനില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പരിസരത്തെ ഡ്രൈവര്‍മാര്‍ സിഗ്നല്‍ ലൈറ്റ് ഓഫാക്കാറുണ്ടെന്ന് അനേ്വഷണത്തില്‍ കണ്ടെത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു. നെടുമ്പാശേരി സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് സ്ഥലം സന്ദര്‍ശിച്ച് റിപോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു

ട്രാഫിക് സംവിധാനം നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതായി പോലീസ്;പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനും ആലുവക്കുമിടയില്‍ എന്‍ എച്ച് ദേശം ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് ലൈറ്റ് നാട്ടുകാര്‍ കൈകാര്യം ചെയ്യാറുണ്ടെന്ന് പോലീസ്.ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കണമെന്നും തിരക്കുള്ള സമയം സ്ഥലത്ത് ട്രാഫിക് നിയന്ത്രിക്കാന്‍ പോലീസ് ഉദേ്യാഗസ്ഥരെ നിയോഗിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശിച്ചു.ട്രാഫിക് ലൈറ്റ് പ്രവര്‍ത്തനരഹിതമാണെന്ന പരാതിയിലാണ് ഉത്തരവ്. കമ്മീഷന്‍ നെടുമ്പാശേരി സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് സ്ഥലം സന്ദര്‍ശിച്ച് റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ദേശീയ പാതയില്‍ 40 സെക്കന്റും ദേശം-കാലടി റോഡിലേക്കുള്ള ലൈറ്റ് 20 സെക്കന്റും വീതമാണ് സെറ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിച്ചാല്‍ ദേശം ജംഗ്ഷനില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പരിസരത്തെ ഡ്രൈവര്‍മാര്‍ സിഗ്നല്‍ ലൈറ്റ് ഓഫാക്കാറുണ്ടെന്ന് അനേ്വഷണത്തില്‍ കണ്ടെത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു. കുരുക്ക് ഒഴിവാക്കാന്‍ ദേശീയ പാതയില്‍ 40 സെക്കന്റിന് പകരം 2 മിനിറ്റ് സമയം നല്‍കിയിട്ടുണ്ട്. സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കുന്ന ടൈമറിലെ ബാറ്ററിയുടെ കാലാവധി വര്‍ധിപ്പിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധം വിഛേദിക്കപ്പേടുമ്പോള്‍ ഓഫാകുന്ന ട്രാഫിക് സിഗ്നല്‍ വൈദ്യുതി തിരികെയെത്തുമ്പോള്‍ സ്വയം പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ സിഗ്നലിന്റെ ടൈമര്‍ ഓഫാക്കാതിരിക്കാന്‍ കണ്‍ട്രോള്‍ പാനല്‍ ക്യാബിന്‍ പുതിയ താഴിട്ട് ഭദ്രമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശം സീനിയര്‍ സിറ്റിസണ്‍സ് ഫോറം സെക്രട്ടറി എന്‍. രാമചന്ദ്രന്‍ നായര്‍ നല്‍കിയ പരാതിയിലാണ് നടപടി.

Next Story

RELATED STORIES

Share it