Sub Lead

ബാലിയിലെ മങ്കി ഫോറസ്റ്റില്‍ മരം വീണ് രണ്ട് വിനോദസഞ്ചാരികള്‍ മരിച്ചു(വീഡിയോ)

ബാലിയിലെ മങ്കി ഫോറസ്റ്റില്‍ മരം വീണ് രണ്ട് വിനോദസഞ്ചാരികള്‍ മരിച്ചു(വീഡിയോ)
X

ബാലി: ഇന്തോനേഷ്യയിലെ ബാലിയിലെ പ്രശസ്തമായ മങ്കി ഫോറസ്റ്റില്‍ കൂറ്റന്‍ മരം വീണ് രണ്ടു വിനോദസഞ്ചാരികള്‍ മരിച്ചു. ഫ്രാന്‍സില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള രണ്ടു പേരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കൊടുങ്കാട്ടിലെ നടപ്പാതയിലാണ് മരം വീണത്. മനുഷ്യരുടെ നിയന്ത്രണത്തിന് അപ്പുറമുള്ള കാര്യമാണ് സംഭവിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.


27 ഏക്കര്‍ സ്ഥലത്തുള്ള മങ്കി ഫോറസ്റ്റില്‍ 1,200 സിംഹവാലന്‍ കുരങ്ങുകളുണ്ടെന്നാണ് കണക്ക്. 115 തരം സസ്യങ്ങളുള്ള ഈ പാര്‍ക്കിന് അകത്ത് പുരാതനമായ മൂന്നു ക്ഷേത്രങ്ങളുമുണ്ട്. ഇവയെല്ലാം സന്ദര്‍ശിക്കാനാണ് വിദേശികള്‍ അടക്കമുളളവര്‍ പാര്‍ക്കില്‍ എത്തുന്നത്.

Next Story

RELATED STORIES

Share it