Sub Lead

റീഫണ്ട് കിട്ടിയില്ല; ഷോറൂമില്‍ കാറിടിച്ച് കയറ്റി യുവാവ് (വീഡിയോ)

റീഫണ്ട് കിട്ടിയില്ല; ഷോറൂമില്‍ കാറിടിച്ച് കയറ്റി യുവാവ് (വീഡിയോ)
X

യൂട്ടാ(യുഎസ്): പുതുതായി വാങ്ങിയ സൂബരൂ കാറിന് തകരാറുണ്ടായിട്ടും റീഫണ്ട് നല്‍കാത്ത ഷോറൂമിലേക്ക് യുവാവ് കാര്‍ ഇടിച്ചുകയറ്റി. പുതിയ കാര്‍ വാങ്ങി ഒരു റൗണ്ട് കറങ്ങിയപ്പോഴാണ് ചില തകരാറുകള്‍ ഉടമയായ മൈക്കിള്‍ മുറേയ് എന്ന 35കാരന് മനസിലായത്. ഇതേ തുടര്‍ന്ന് ഷോറൂമില്‍ തിരിച്ചെത്തി റീഫണ്ട് ആവശ്യപ്പെട്ടു. കാറിന്റെ വിലയായ മൂന്നരലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ഷോറൂം ഉടമകള്‍ ഇതിന് സമ്മതിച്ചില്ല. ഇതോടെ താന്‍ തിരിച്ചുവരുമെന്നു പ്രഖ്യാപിച്ചു മുറേയ് ഇറങ്ങിപ്പോയി. ഇതിന് ശേഷം നാലുമണിയോടെഷോറൂമിലേക്ക് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തില്‍ എട്ടരലക്ഷം രൂപയുടെ നഷ്ടമാണ് ഷോറൂമിനുണ്ടായിരിക്കുന്നത്.

Next Story

RELATED STORIES

Share it