- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിനായകന്റെ ആത്മഹത്യ; പോലിസുകാര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്
തൃശൂര്‍: പാവറട്ടി എങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകന്റെ ആത്മഹത്യയില്‍ ആരോപണ വിധേയരായ പോലിസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്. പ്രതികളെന്ന് ആരോപണമുള്ള പോലിസുകാരെ ഒഴിവാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനെതിരെ കുടുംബവും ദലിത സമുദായ മുന്നണിയും നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. തൃശൂര്‍ എസ്സിഎസ്ടി കോടതിയുടേതാണ് നിര്‍ണായക ഉത്തരവ്.
കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പോലിസുകാരായ സാജന്‍, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നില്ല. ഇതിനെതിരെ വിനായകന്റെ പിതാവ് കൃഷ്ണനും ദലിത് സമുദായ മുന്നണിയും ആയിരുന്നു കോടതിയില്‍ ഹരജി നല്‍കിയത്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തില്‍ മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം
2017 ജൂലൈ 17 നാണ് സുഹൃത്തുക്കളുമൊന്നിച്ച് വഴിയരികില്‍ നിന്നിരുന്ന വിനായകനെന്ന 18 കാരനെ പാവറട്ടി പോലിസ് കസ്റ്റഡിയിലെടുത്തത്. മാല മോഷ്ടിച്ചു എന്നാരോപിച്ച് മര്‍ദിക്കുകയും ചെയ്തിരുന്നു. മുടി മുറിക്കണം എന്നു നിര്‍ദ്ദേശിച്ചാണ് പിതാവിനൊപ്പം വിട്ടയച്ചത്. മര്‍ദ്ദനവും അപമാനവും സഹിക്കാന്‍ വയ്യാതെ വിനായകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് തുടരന്വേഷണവും നടന്നു. അപ്പോഴും പ്രതി പട്ടികയില്‍ പോലിസുകാര്‍ ഉള്‍പെട്ടിരുന്നില്ല.
RELATED STORIES
വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം തട്ടിയെടുത്ത യുവതിയും...
12 Jan 2025 5:00 PM GMTപീച്ചി ഡാം റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ...
12 Jan 2025 11:29 AM GMTവെയ്റ്റിങ്ങ് ഷെഡിലേക്ക് കാര്‍ ഇടിച്ചുകയറി; വ്യവസായിക്ക് ദാരുണാന്ത്യം
12 Jan 2025 11:10 AM GMTമാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി
12 Jan 2025 8:56 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല
12 Jan 2025 8:16 AM GMTപത്തനംതിട്ട പീഡനം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; ഇതുവരെ...
12 Jan 2025 7:32 AM GMT