- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നവകേരള നിര്‍മാണം: വിദ്യാര്‍ഥികള്‍ക്ക് ഡിസൈന്‍ മത്സരവുമായി ഐ എസ് സി എ
ഡിസംബര്‍ 12 മുതല്‍ 14 വരെ സംസ്ഥാന ഐടി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടക്കുന്ന കേരള ഡിസൈന്‍ വീക്ക് -2019-ന്റെ ഭാഗമായാണ് പരിപാടിയില്‍ പങ്കാളിയായ ഐ എസ് സി എ മല്‍സരം സംഘടിപ്പിക്കുന്നത്.മല്‍സരാര്‍ഥികള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ ലേഖനം, പോസ്റ്റര്‍, പെയിന്റിങ്, ഫോട്ടോഗ്രാഫ്, ഹ്രസ്വചിത്രം തുടങ്ങിയവയിലൂടെ അവതരിപ്പിക്കാവുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് കേരള ഡിസൈന്‍ വീക്കിന്റെ വെബ്സൈറ്റില്‍ ഈ മാസം 30 വരെ ഡിസൈന്‍ ചലഞ്ചിനായി എന്റോള്‍ ചെയ്യാവുന്നതാണെന്ന് ഐഎസ്സിഎ അക്കാഡമിക് മേധാവി ഡോ. മോഹന്‍ സിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് പിന്നോട്ടടിക്കപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് സൃഷ്ടിപരമായ രൂപകല്‍പന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനായി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് ആര്‍ട്സ് (ഐ എസ് സി എ) കേരള ഡിസൈന്‍ ചലഞ്ച് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12 മുതല്‍ 14 വരെ സംസ്ഥാന ഐടി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടക്കുന്ന കേരള ഡിസൈന്‍ വീക്ക് -2019-ന്റെ ഭാഗമായാണ് പരിപാടിയില്‍ പങ്കാളിയായ ഐ എസ് സി എ മല്‍സരം സംഘടിപ്പിക്കുന്നത്.മല്‍സരാര്‍ഥികള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ ലേഖനം, പോസ്റ്റര്‍, പെയിന്റിങ്, ഫോട്ടോഗ്രാഫ്, ഹ്രസ്വചിത്രം തുടങ്ങിയവയിലൂടെ അവതരിപ്പിക്കാവുന്നതാണ്.
വിദ്യാര്‍ഥികള്‍ക്ക് കേരള ഡിസൈന്‍ വീക്കിന്റെ വെബ്സൈറ്റില്‍ ഈ മാസം 30 വരെ ഡിസൈന്‍ ചലഞ്ചിനായി എന്റോള്‍ ചെയ്യാവുന്നതാണെന്ന് ഐ എസ് സി എ അക്കാഡമിക് മേധാവി ഡോ. മോഹന്‍ സിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് ദിവസം നടക്കുന്ന കേരള ഡിസൈന്‍ വീക്ക് കാലാനുസൃതമായി ഡിസൈന്‍ സാങ്കേതികവിദ്യയില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും സുസ്ഥിര നിര്‍മാണരീതികള്‍ സ്വായത്തമാക്കാനും ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ സര്‍ഗാത്മകത പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ അടിസ്ഥാനസൗകര്യങ്ങളുടെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയാകാനും അവസരമൊരുക്കുന്നതാണ് ഡിസൈന്‍ ചലഞ്ച് എന്ന് ഐ എസ് സി എ ഡയറക്ടര്‍ ടോം ജോസഫ് പറഞ്ഞു.
മല്‍സരത്തിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും.20016-ല്‍ സ്ഥാപിതമായ യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ സ്‌കൂളാണ് കൊച്ചി ആസ്ഥാനമായ ഐ എസ് സി എ കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള നോളജ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ക്രിയേറ്റിവ് ആര്‍ട്സില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളും ആനിമേഷന്‍, വിഎഫ്എക്സ്, ഗ്രാഫിക് ഡിസൈന്‍, അഡ്വര്‍ട്ടൈസിംഗ് ഡിസൈന്‍, ഗെയിം ഡിസൈന്‍, യുഐ/ യുഎക്സ് ഡിസൈന്‍ തുടങ്ങിയവയില്‍ സ്പെഷ്യലൈസേഷനും നല്‍കുന്നു. ഐ എസ് സി എ ഡയറക്ടര്‍ വേണുഗോപാല്‍ വി മേനോനും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.
RELATED STORIES
പാര്‍ലമെന്റിനു മുന്നില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിഷേധം
14 Dec 2024 6:04 AM GMTകേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ...
14 Dec 2024 5:08 AM GMTജയില്‍ മോചിതരാവുന്ന 'പൂവാലന്മാര്ക്ക്' ജിപിഎസ് ടാഗിടാന് ബ്രിട്ടന്
14 Dec 2024 4:54 AM GMTസംഭലില്‍ ഭരണകൂട അതിക്രമം തുടരുന്നു; പള്ളി ഇമാമിന് രണ്ട് ലക്ഷം പിഴ,...
14 Dec 2024 4:46 AM GMTസഹോദരങ്ങളെ കാണാന്‍ പോയതിന് ഭാര്യയുടെ കഴുത്തില്‍ വെട്ടുകത്തിവെച്ച...
14 Dec 2024 4:12 AM GMTനടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ച പ്രബിന് സ്ഥിരം കള്ളന്;...
14 Dec 2024 3:43 AM GMT