വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി എസ്ഡിപി ഐ
എസ്ഡിപിഐ കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ദം കെഎസ്ഇബി ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസാര്‍ അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു

പറവൂര്‍: എപ്രില്‍ മുതല്‍ ഫിക്‌സഡ് ചാര്‍ജടക്കം വൈദ്യുതി നിരക്ക് അന്യായമായി വര്‍ധിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്ഡിപിഐ കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ദം കെഎസ്ഇബി ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.പറവൂര്‍ മണ്ഡലം പ്രസിഡന്റ്് നിസാര്‍ അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.പ്രളയവും കൊവിഡ് മഹാമാരിയും മൂലം ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങള്‍ക്കുമേല്‍ മേല്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന ഇരുട്ടടിയായിരിക്കും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുളള നീക്കമെന്ന് നിസാര്‍ അഹമ്മദ് പറഞ്ഞു.

നിലവില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നടക്കം കോടിക്കണക്കിന് രൂപ കുടിശ്ശിക പിടിച്ചെടുക്കാന്‍ ഉണ്ട്.കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥരും സര്‍ക്കാര്‍ അനുകൂല യൂനിയന്‍ നേതാക്കളുടെയുമെല്ലാം നേതൃത്വത്തില്‍ വലിയ ധൂര്‍ത്തും അഴിമതിയും നടത്തിയതിന്റെ ഫലമായുണ്ടായ നഷ്ടത്തിന് നടപടികള്‍ സ്വീകരിക്കാതെ നിരക്കു വര്‍ധന നടപ്പാക്കി ജനങ്ങളില്‍നിന്ന് പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ തയ്യാറാവുന്നതെങ്കില്‍ എസ്ഡിപി ഐയുടെ നേതൃത്വത്തിലുള്ള വലിയ ജനകീയ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സംജാദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ പറവൂര്‍ മേഖലാ കമ്മിറ്റി അംഗം എന്‍ എസ് അബ്ദുള്ള സംസാരിച്ചു.അബ്ദുസ്സലാം സ്വാഗതവും പഞ്ചായത്ത് കമ്മിറ്റിയംഗം മുഹമ്മദ് താഹിര്‍ നന്ദിയും പറഞ്ഞു.പ്രതിഷേധ ധര്‍ണക്ക് വിവിധ ബ്രാഞ്ച് ഭാരവാഹികള്‍ നേതൃത്വം നല്‍കി.

RELATED STORIES
സ്വാതന്ത്ര്യസമരത്തില് ഒരു നിമിഷം പോലും പങ്കെടുക്കാത്തവര്ക്ക്...
15 Aug 2022 3:37 PM GMTബല്ക്കീസ് ബാനു കൂട്ട ബലാല്സംഗ കേസില് ജീവപര്യന്തം കഴിഞ്ഞ്...
15 Aug 2022 3:36 PM GMTസഹയാത്രികന്റെ മൊബൈലില് സംശയാസ്പദമായ സന്ദേശമെന്ന് സംശയം; സ്ത്രീയുടെ...
15 Aug 2022 3:32 PM GMTഒമിക്രോണ് സ്പെഷ്യല് വാക്സിനുമായി സിറം ഇന്സ്റ്റിറ്റിയൂട്ട്
15 Aug 2022 3:18 PM GMTരാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെ ബിജെപി സര്‍ക്കാര്‍...
15 Aug 2022 2:58 PM GMTകൊലയ്ക്ക് പിന്നില് ആര്എസ്എസ് ആണെന്ന് പറയുന്നത് എന്ത്...
15 Aug 2022 2:49 PM GMT