Ernakulam

ഇവരുടെ പഠനത്തിന് ഇന്റര്‍നെറ്റ് തടസം ഇനിയില്ല

ഗ്രാമപ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്നങ്ങള്‍ക്കു പരിഹാരവുമായി എറണാകുളം ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ സൗഹൃദകൂട്ടായ്മയും കറുകുറ്റി സ്റ്റാര്‍ ജീസസ് പൂര്‍വവിദ്യാര്‍ഥികളും

ഇവരുടെ പഠനത്തിന് ഇന്റര്‍നെറ്റ് തടസം ഇനിയില്ല
X

കാഞ്ഞൂര്‍: സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നു വ്യക്തമായതോടെ ഗ്രാമപ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്നങ്ങള്‍ക്കു പരിഹാരവുമായി എറണാകുളം ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ സൗഹൃദകൂട്ടായ്മയും കറുകുറ്റി സ്റ്റാര്‍ ജീസസ് പൂര്‍വവിദ്യാര്‍ഥികളും. വിവിധ പ്രദേശങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ഇന്റര്‍നെറ്റ് സൗകര്യങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു മാതൃകയാവുകയാണ് ഇവര്‍.അതതു സ്ഥലങ്ങളില്‍ തടസമില്ലാത്ത ഇന്റര്‍നെറ്റ് കവറേജ് ലഭ്യമാക്കുന്നതിനുള്ള ഉപകരണങ്ങളാണ് ഇവര്‍ നല്‍കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞൂര്‍ ആറങ്കാവില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ നിര്‍വഹിച്ചു. നോട്ട് ബുക്കുകള്‍, വിവിധ പഠനോപകരണങ്ങള്‍ എന്നിവയും വിതരണം ചെയ്തു.കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എന്‍ കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി അഭിജിത്ത്, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിമി ടിജോ, കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. സുബിന്‍ പാറയ്ക്കല്‍, പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ സൗഹൃദകൂട്ടായ്മയായ രാജേഷ് - ആനന്ദ് സ്മാരക സമിതി ചെയര്‍മാന്‍ രാജന്‍ ബി മേനോന്‍, സ്റ്റാര്‍ ജീസസ് സ്‌കൂള്‍ കൂട്ടായ്മ പ്രസിഡന്റ് അഡ്വ. ജെയ്സണ്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it