Ernakulam

എസ്ഡിടിയു ആലുവ ഏരിയ പ്രതിനിധിസഭ നടന്നു

എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗം സി എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു.പുതിയ ഭാരവാഹികളായി സമദ് (പ്രസിഡന്റ്), ഫസീര്‍ അലി (സെക്രട്ടറി), കബീര്‍ പാറപ്പുറം (വൈസ് പ്രസിഡന്റ്), സക്കീര്‍ (ജോ. സെക്രട്ടറി), റസാഖ് (ഖജാന്‍ജി), കമ്മിറ്റി അംഗങ്ങളായി സിബി ആന്റണി, അബൂബക്കര്‍ എന്നിവരെ തിരഞ്ഞെടുത്തു.

എസ്ഡിടിയു ആലുവ ഏരിയ പ്രതിനിധിസഭ നടന്നു
X

കൊച്ചി: സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍(എസ്ഡിടിയു) ആലുവ ഏരിയ പ്രതിനിധിസഭ നടന്നു. ആലുവയില്‍ വെച്ച് നടന്ന പ്രതിനിധി സഭ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗം സി എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു.അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ തങ്ങളുടെ സ്വത്വബോധം തിരിച്ചറിയണമെന്നും, അത്തരം സ്വത്വബോധത്തില്‍ ഊന്നി കൊണ്ടുള്ള സമര പോരാട്ടങ്ങള്‍ എസ് ഡി റ്റി യു നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.


സോഷ്യല്‍ ഡെമോക്രസിക്കുവേണ്ടി വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയും സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയനും. തൊഴിലാളിവര്‍ഗ്ഗത്തിന്റെ അധ്വാനമാണ് ഓരോ സമൂഹത്തെയും സാമ്പത്തിക അടിത്തറ വര്‍ഗ്ഗസമരത്തിന്റെയും വിപ്ലവ ചിന്തയുടെയും പുതിയ പാത വെട്ടി തെളിയിക്കാന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന് സാധിക്കട്ടെ എന്നും അത്തരം സമര പോരാട്ടങ്ങള്‍ക്ക് എസ് ഡി പി ഐയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നു അദ്ദേഹം അറിയിച്ചു.

സലിം അധ്യക്ഷത വഹിച്ചു. എസ് ഡി ടി യു ജില്ലാ സെക്രട്ടറി സുധീര്‍ ഏലൂക്കര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എസ് ഡി പി ഐ ആലുവ മണ്ഡലം സെക്രട്ടറി സഫീര്‍, ഖജാന്‍ജി സമദ്, സുല്‍ഫി സംസാരിച്ചു.എസ് ഡി ടി യു ആലുവ ഏരിയയുടെ

പുതിയ ഭാരവാഹികളായി സമദ് (പ്രസിഡന്റ്), ഫസീര്‍ അലി (സെക്രട്ടറി), കബീര്‍ പാറപ്പുറം (വൈസ് പ്രസിഡന്റ്), സക്കീര്‍ (ജോ. സെക്രട്ടറി), റസാഖ് (ഖജാന്‍ജി), കമ്മിറ്റി അംഗങ്ങളായി സിബി ആന്റണി, അബൂബക്കര്‍ എന്നിവരെ തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it