Ernakulam

ഓട്ടോ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സഹായം അടിയന്തിരമായി നല്‍കണം : എസ്ഡിടിയു

ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ക്ഷേമ നിധി അംഗങ്ങളായവര്‍ക്കാണ് ലഭിക്കുക, ക്ഷേമനിധി അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് ആയിരം രൂപ ലഭിക്കണമെങ്കില്‍ കടമ്പയും ഏറെയുണ്ട്. ചുരുക്കത്തില്‍ അവര്‍ക്ക് സഹായം അപ്രാപ്യമാണ്

ഓട്ടോ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സഹായം അടിയന്തിരമായി നല്‍കണം : എസ്ഡിടിയു
X

കൊച്ചി : ലോക്ക് ഡൌണ്‍ മൂലം പ്രയാസപ്പെടുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് എസ്ഡിടിയു എറണാകുളം ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം അവശ്യപ്പെട്ടു. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ക്ഷേമ നിധി അംഗങ്ങളായവര്‍ക്കാണ് ലഭിക്കുക, ക്ഷേമനിധി അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് ആയിരം രൂപ ലഭിക്കണമെങ്കില്‍ കടമ്പയും ഏറെയുണ്ട്. ചുരുക്കത്തില്‍ അവര്‍ക്ക് സഹായം അപ്രാപ്യമാണ്.

ഇത്തരം ഒരു സാഹചര്യത്തില്‍ മെച്ചപ്പെട്ട സഹായ പാക്കേജ് ക്ഷേമ നിധി അംഗം അല്ലാത്ത ഓട്ടോ തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം ജില്ലയില്‍ മാത്രം ഏകദേശം 75,000 ഓട്ടോ തൊഴിലാളികളുണ്ട്. ഇവരില്‍ അധിക പേര്‍ക്കും ക്ഷേമ നിധി അംഗത്വമില്ല. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു കൊണ്ട് സര്‍ക്കാര്‍ മെച്ചപ്പെട്ട സഹായം നല്‍കാനും അത് സ്വീകരിക്കുന്നത്തിലുള്ള കടമ്പകള്‍ ലഘൂകരിച്ചു നല്‍കാനും തയ്യാറാവണമെന്ന് എസ്ഡിടിയു അവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it