Ernakulam

ഓള്‍ ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം: ചെറിയാന്‍ സേവ്യര്‍ പ്രസിഡന്റ്; ഇമ്മാനുവല്‍ നമ്പുശ്ശേരില്‍ വൈസ് ചെയര്‍മാന്‍

1987ല്‍ സ്ഥാപിതമായ ഓള്‍ ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം (എഐഎസ്ഇഎഫ്) രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി വ്യവസായത്തിന്റെ വികസനത്തിന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്

ഓള്‍ ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം: ചെറിയാന്‍ സേവ്യര്‍ പ്രസിഡന്റ്; ഇമ്മാനുവല്‍ നമ്പുശ്ശേരില്‍ വൈസ് ചെയര്‍മാന്‍
X

കൊച്ചി: ഓള്‍ ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം (എഐഎസ്ഇഎഫ് ) 2021 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ചെറിയാന്‍ സേവ്യറാണ് പുതിയ ചെയര്‍മാന്‍. വൈസ് ചെയര്‍മാനായി ഇമ്മാനുവല്‍ നമ്പുശ്ശേരില്‍നേയും തിരഞ്ഞെടുത്തു. എന്‍ജിനീയറും സ്‌പൈസസ് വ്യവസായ മേഖലയില്‍ മുപ്പതു വര്‍ഷത്തെ പ്രായോഗിക പരിജ്ഞാനവുമുള്ള ചെറിയാന്‍ സേവിയര്‍ പ്ലാന്റ് ലിപിഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറാണ് .

ഇമ്മാനുവല്‍ നമ്പുശ്ശേരില്‍ എകെ നാച്ചുറല്‍ ഇന്‍ഗ്രീഡിയന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായി സേവനം അനുഷ്ഠിക്കുന്നു. രാജ്യാന്തര സ്‌പൈസസ് വാണിജ്യ രംഗത്ത് 25 വര്‍ഷത്തിലധികം പ്രവൃത്തി പരിചയം ഉള്ള വ്യക്തിയാണ് ഇമ്മാനുവല്‍.1987ല്‍ സ്ഥാപിതമായ ഓള്‍ ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം (എഐഎസ്ഇഎഫ്) രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി വ്യവസായത്തിന്റെ വികസനത്തിന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്.

Next Story

RELATED STORIES

Share it