ദേശീയ പാതയിലെ ഘട്ടറില്‍ വീണ് സ്പീക്കറുടെ ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ പഞ്ചറായി
കായംകുളം: ആലപ്പുഴ ജില്ലയില്‍ ദേശീയ പാതയിലെ ഘട്ടറില്‍ വീണ് സ്പീക്കര്‍ എം ബി രാജേഷിന്റെ ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ പഞ്ചറായി. ദേശീയപാത 66 ല്‍ കായംകുളം കെപിഎസിക്ക് സമീപം ഞായറാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. കാറിന്റെ ടയര്‍ പഞ്ചറായതിനെ ത്തുടര്‍ന്ന് സ്പീക്കറെ പോലിസ് വാഹനത്തില്‍ കെടിഡിസിയിലെത്തിച്ചു. ടയറിന്റെ പഞ്ചര്‍ പരിഹരിച്ച ശേഷം സ്പീക്കര്‍ യാത്ര തുടര്‍ന്നു. ഇത്തരത്തില്‍ നിരവധി അപകടങ്ങളാണ് ദിനംപ്രതി ദേശീയ പാതയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ദേശീയപാത 66ല്‍ നിരവധി കുഴികള്‍ രൂപപ്പെട്ടിട്ടും അധികൃതര്‍ക്ക് അനക്കമില്ലാത്ത സ്ഥിതിയാണ്. ദേശീയപാത ഉയരം കൂട്ടി വികസിപ്പിച്ചതിനു ശേഷമാണ് കുഴികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. നിരവധി പേരുടെ ജീവനുകളാണ് കൃഷ്ണപുരത്തിനും ഹരിപ്പാടിനുമിടയിലെ കുഴികള്‍ കാരണം പൊലിഞ്ഞത്. വാഹനങ്ങള്‍ കുഴിയില്‍ വീണുണ്ടാക്കുന്ന അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്.
ഭാഗ്യം കൊണ്ട് മാത്രമാണ് ജീവഹാനി സംഭവിക്കാതെ പലരും രക്ഷപ്പെടുന്നത്. കൊല്ലത്തിനും എറണാകുളത്തിനും ഇടയിലെ ഏക മെഡിക്കല്‍ കോളേജ് ആശുപത്രിയായ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് രോഗികളുമായി ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോവേണ്ടത് ഈ ദുരിതപാതയിലൂടെയാണ്. രോഗിയുമായി ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുഴികള്‍ ചാടി ആശുപത്രിയില്‍ എത്തുമ്പോഴേക്കും രോഗികളുടെ അവസ്ഥ അതീവഗുരുതരമാവും.
RELATED STORIES
അരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTവീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMTമാസപ്പടി കേസ്;അടുത്ത മാസം മൂന്നിന് വിധി
25 April 2024 10:44 AM GMTവോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMT