Alappuzha

മുന്നോക്ക സംവരണം വഞ്ചനാപരം: കേരള വിശ്വകര്‍മ്മ സഭ

മുന്നോക്ക സംവരണം വഞ്ചനാപരം: കേരള വിശ്വകര്‍മ്മ സഭ
X

ചെങ്ങന്നൂര്‍: അധികാരത്തിന്റെ സമസ്ത മേഘലകളും കയ്യടക്കി വച്ചിരിക്കുന്ന മുന്നോക്ക വിഭാഗത്തിന് വീണ്ടും 10 ശതമാനം വിദ്യാഭ്യാസ, ഉദ്യോഗ സംവരണം തിടുക്കത്തില്‍ ഏര്‍പ്പെടുത്തിയ പാര്‍ലമെന്റ് തീരുമാനം രാജ്യത്തെ 85.5 ശതമാനം വരുന്ന പിന്നോക്ക, ദലിത്, ന്യൂനപക്ഷ വിഭാഗത്തോട് കാട്ടിയ കൊടിയ വഞ്ചനയാണെന്ന് കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി രഘുനാഥ് , ജനറല്‍ സെക്രട്ടറി ടി കെ സോമശേഖരനും സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. മുന്നോക്ക സംവരണം ഏര്‍പ്പെടുത്തും മുമ്പ് സര്‍ക്കാരുദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കുകയും അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടാനുള്ള അവസരവും നല്‍കേണ്ടിയിരുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it