കൊവിഡ്: മദ്രസ അധ്യാപകര്‍ക്കും ഇമാമുമാര്‍ക്കും ഇടക്കാല ആശ്വാസം നല്‍കണം: ഐഎന്‍എല്‍
കേരളത്തിലെ മദ്രസകളില്‍ ജോലി ചെയ്തുവരുന്ന സാധുക്കളായ മദ്രസ അധ്യാപകര്‍ 60 വയസ്സായി പെന്‍ഷനു വേണ്ടി അപേക്ഷിച്ചിട്ട് നല്‍കാത്ത മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഐഎന്‍എല്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറയും ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും പറഞ്ഞു

ആലപ്പുഴ: കൊവിഡ് മഹാമാരിയില്‍ ആരാധനാലയങ്ങളും മദ്രസകളും ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സാഹചര്യത്തില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമാശ്വാസം നല്‍കുവാന്‍ അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്ന് ഐഎന്‍എല്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ്് നിസാറുദ്ദീന്‍ കാക്കോന്തറയും ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും ആവശ്യപ്പെട്ടു.മദ്രസാ ക്ഷേമനിധി ബോര്‍ഡും ഇവരെ അവഗണിക്കുകയാണ്.
കേരളത്തിലെ മദ്രസകളില്‍ ജോലി ചെയ്തുവരുന്ന സാധുക്കളായ മദ്രസ അധ്യാപകര്‍ 60 വയസ്സായി പെന്‍ഷനു വേണ്ടി അപേക്ഷിച്ചിട്ട് നല്‍കാത്ത മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ പറഞ്ഞു.ഒന്നാം കൊവിഡ് വ്യാപന സമയത്ത് സഹായധനം നല്‍കിയത്അംശാദായത്തില്‍നിന്ന്തിരിച്ചുപിടിക്കുന്നത് മദ്രസ അധ്യാപകരെ വഞ്ചിക്കുന്നതിന് തുല്യമാണ്.കേരളത്തിലെ പല മദ്രസകളിലും ജീവനക്കാരെ കുറയ്ക്കുകയും ശമ്പളം പകുതിയാക്കുകയും ചെയ്തിട്ടുണ്ട്. നിത്യവര്‍ത്തിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന ഇവരെ സഹായിക്കുവാന്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും തയ്യാറകണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
RELATED STORIES
ട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന്‍ ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍...
3 Jun 2023 9:13 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT