Alappuzha

കൊവിഡ്-19 : മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വാന്തനവുമായി അനസ് പാണാവള്ളി

വീട്ടിലെആവശ്യത്തിനുള്ള പത്ത് ഇനം സാധനങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഘട്ടം ഘട്ടമായി വിതരണം നടത്തുന്നത്. അരൂരിലെ പ്രാദേശികപത്രപ്ര വര്‍ത്തകര്‍ക്കാണ് കൈത്താങ്ങായി അനസ് എത്തിയത്. അരൂര്‍ പ്രസ് ഫോറം പ്രസിഡന്റ് ബി അന്‍ഷാദ് കിറ്റ് ഏറ്റുവാങ്ങി. വാര്‍ത്ത നല്‍കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്നഭീഷണികള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും ഇവര്‍ക്ക് ക്ഷേമനിധി പ്രാബല്യത്തില്‍ വരുത്തുവാന്‍ തയ്യാറകണമെന്നും അനസ് പാണാവള്ളി പറഞ്ഞു

കൊവിഡ്-19 : മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വാന്തനവുമായി അനസ് പാണാവള്ളി
X

അരൂര്‍: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആശ്വാസവുമായി അനസ് പാണവള്ളി. വീട്ടിലെആവശ്യത്തിനുള്ള പത്ത് ഇനം സാധനങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഘട്ടം ഘട്ടമായി വിതരണം നടത്തുന്നത്. അരൂരിലെ പ്രാദേശികപത്രപ്ര വര്‍ത്തകര്‍ക്കാണ് കൈത്താങ്ങായി അനസ് എത്തിയത്. അരൂര്‍ പ്രസ് ഫോറം പ്രസിഡന്റ് ബി അന്‍ഷാദ് കിറ്റ് ഏറ്റുവാങ്ങി.

വാര്‍ത്ത നല്‍കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്നഭീഷണികള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും ഇവര്‍ക്ക് ക്ഷേമനിധി പ്രാബല്യത്തില്‍ വരുത്തുവാന്‍ തയ്യാറകണമെന്നും അനസ് പാണാവള്ളി പറഞ്ഞു.എറണാകുളത്ത് ഓട്ടോ തൊഴിലാളിയായ അനസ് വര്‍ഷങ്ങളായി തെരുവ് മക്കള്‍ക്ക് വിവിധ പദ്ധതികളുമയി രംഗത്ത് സജ്ജീവമാണ്.ജനതാ കര്‍ഫ്യൂ ദിനത്തില്‍ നൂറ് പേര്‍ക്ക് ബിസ്‌ക്കറ്റും ജൂസുംനല്‍കി.നാല്‍പത്തെട്ട് കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങളും ആറ് അനാഥ കുടുംബങ്ങള്‍ക്ക് സഹായവും നല്‍കി.

ഒരു വര്‍ഷമായി തെരുവു മക്കള്‍ക്ക് ഭക്ഷണം നല്‍കി വരുന്നു.കഴിഞ്ഞ തിരുവോണ നാളില്‍ തെരുവില്‍ അലഞ്ഞു തിരിയുന്ന 150 പേര്‍ക്ക് ഭക്ഷണ വിതരണം നടത്തി.കൊവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യക്കാര്‍ക്ക് മാസ്‌ക്കും ഗ്ലൗസും നല്‍കി പ്രതിരോധ പ്രവര്‍നത്തില്‍ പങ്കാളിയായി. സുമനസ്സുകളുടെ സഹായവും തന്റെ ഓട്ടോയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരംശവും ചേര്‍ത്ത് വച്ചാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. കൊവിഡ് കാലത്ത് മാധ്യമ പ്രവര്‍ത്തകരെ സഹായിക്കുവാനും പങ്കാളിയാകാന്‍ കഴിഞ്ഞത് ആനന്ദം തരുന്നതാണെന്ന് അനസ് പറഞ്ഞു. ചേര്‍ത്തല ചന്തിരൂരിലാണ് താമസം.

Next Story

RELATED STORIES

Share it