Sub Lead

അഞ്ച് നഗരങ്ങളില്‍ സ്‌ഫോടനമെന്ന് ഇറാന്‍ മാധ്യമങ്ങള്‍; ആക്രമണത്തില്‍ അമേരിക്കയും പങ്കെടുത്തതായി ട്രംപ്

അഞ്ച് നഗരങ്ങളില്‍ സ്‌ഫോടനമെന്ന് ഇറാന്‍ മാധ്യമങ്ങള്‍; ആക്രമണത്തില്‍ അമേരിക്കയും പങ്കെടുത്തതായി ട്രംപ്
X

തെഹ്‌റാന്‍: ഇറാനിലുടനീളമുള്ള അഞ്ച് നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ഫഹാന്‍, കോം, കരാജ്, കെര്‍മന്‍ഷാ എന്നീ നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിയന്‍ തലസ്ഥാനമായ തെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും റിപ്പബ്ലിക് പ്രദേശത്തും നിരവധി മിസൈലുകള്‍ പതിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തെഹ്റാനില്‍ രണ്ട് സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇസ്‌ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിന്റെ മധ്യഭാഗത്ത് പുക കാണാന്‍ കഴിയുമെന്ന് പറയുന്നു. നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. അതേസമയം, ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയും പങ്കെടുത്തതായി ട്രംപ് സ്ഥിരീകരിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ എന്ന അക്കൗണ്ടില്‍ എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it