World

ടെഹ്റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍; ഇറാനെതിരേ മിസൈല്‍ ആക്രമണം നടത്തി ഇസ്രായേല്‍

ടെഹ്റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍; ഇറാനെതിരേ മിസൈല്‍ ആക്രമണം നടത്തി ഇസ്രായേല്‍
X

ടെഹ്റാന്‍: ഇറാന് നേര്‍ക്ക് ഇസ്രായേലിന്റെ ആക്രമണം. ശനിയാഴ്ച രാവിലെ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ പലയിടത്തുനിന്നും സ്ഫോടനശബ്ദം കേട്ടതായും കനത്തപുക ഉയര്‍ന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.ആണവനിര്‍വ്യാപന കരാറുമായി ബന്ധപ്പെട്ട് യുഎസ്-ഇറാന്‍ ബന്ധം അത്യന്തം വഷളായി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിലവിലെ സംഭവ വികാസങ്ങളെന്നതും ശ്രദ്ധേയമാണ്.

ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റ്, ജോംഹുരി തുടങ്ങിയിടങ്ങളില്‍ നിരവധി മിസൈലുകള്‍ പതിച്ചുവെന്നാണ് വിവരം. പാസ്ച്യുര്‍ സ്ട്രീറ്റിന് സമീപത്തുനിന്ന് കനത്തപുക ഉയരുന്നതായും വിവരമുണ്ട്.ഇസ്രായേലിനെതിരായ ഭീഷണികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇറാന് നേര്‍ക്ക് ആക്രമണം ആരംഭിച്ചതായി പ്രതിരോധമന്ത്രി ഇസ്രായേല്‍ കട്സ് അറിയിച്ചു.





Next Story

RELATED STORIES

Share it