World

ഇസ്രായേലിന്റെ ഇറാന്‍ ആക്രമണം; ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്, സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കണം

ഇസ്രായേലിന്റെ ഇറാന്‍ ആക്രമണം;   ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്, സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കണം
X

തെഹ്‌റാന്‍: ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്.ഇന്ത്യന്‍ പൗരന്‍മാര്‍ സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പൗരന്‍മാര്‍ എവിടെയാണോ തങ്ങുന്നത് അവിടെ തുടരാനും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാണാനുമാണ് എംബസി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം തെഹ്‌റാനില്‍ ഉഗ്രസ്‌ഫോടനങ്ങളാണ് നടന്നത്. നഗരത്തില്‍ പലയിടത്തും മിസൈലുകള്‍ പതിച്ചു. ആയത്തുള്ള അലി ഖമനയിയുടെ ഓഫീസുകള്‍ക്ക് സമീപവും ആക്രമണമുണ്ടായി. ഖമനേയിയെ രഹസ്യതാവളത്തിലേക്ക് മാറ്റി. മുന്‍കരുതല്‍ ആക്രമണമെന്നാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യോമമേഖല അടച്ചു. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.





Next Story

RELATED STORIES

Share it