Latest News

പരപ്പനങ്ങാടിയില്‍ റിട്ട. കോടതി ജീവനക്കാരന്‍ തീക്കൊളുത്തി മരിച്ചു

പരപ്പനങ്ങാടിയില്‍ റിട്ട. കോടതി ജീവനക്കാരന്‍ തീക്കൊളുത്തി മരിച്ചു
X

പരപ്പനങ്ങാടി: ചിറമംഗലം അയോധ്യ നഗര്‍ സ്വദേശിയും റിട്ടയേര്‍ഡ് കോടതി ജീവനക്കാരനുമായ വള്ളയില്‍ ഗംഗാധരന്‍ തീപ്പൊള്ളലേറ്റ് മരിച്ചു. ഇന്ന് പുലര്‍ച്ചെ തറവാട്ട് വക വള്ളയില്‍ മാരിയമ്മന്‍ ക്ഷേത്രത്തിന് മുന്നില്‍ വച്ച് സ്വയം തീക്കൊളുത്തുകയായിരുന്നു എന്നാണ് വിവരം.

ജ്യേഷ്ഠന്റെ വീടിനോട് ചേര്‍ന്നുള്ള തറവാട്ട് ക്ഷേത്രത്തിന് ബദലായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗംഗാധരന്‍ സ്വന്തം വീട്ടില്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ച് ആരാധന നടത്തി വരികയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഉല്‍സവം നടന്നുകൊണ്ടിരിക്കുന്ന തറവാട്ട് ക്ഷേത്രത്തിന് മുന്നിലെത്തിയാണ് അദ്ദേഹം ജീവനൊടുക്കിയത്. ഒരാഴ്ചയായി നടന്നുവരുന്ന ഉല്‍സവ ചടങ്ങുകള്‍ നാളെ പൊങ്കാലയോടു കൂടി സമാപിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പരപ്പനങ്ങാടി പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it