Alappuzha

അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കിഴക്കേ കൊല്ലരേഴത്ത് പരേതരായ പരീത് മൗലവിയുടെയും പാത്തുമ്മായുടെയും മകനും പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വരം യുപി സ്‌കൂള്‍ അറബി അധ്യാപകനുമായ പി പി അബൂബക്കര്‍ മാസ്റ്റര്‍(56) മരണപ്പെട്ടു.

അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു
X

ആലപ്പുഴ: പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കിഴക്കേ കൊല്ലരേഴത്ത് പരേതരായ പരീത് മൗലവിയുടെയും പാത്തുമ്മായുടെയും മകനും പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വരം യുപി സ്‌കൂള്‍ അറബി അധ്യാപകനുമായ പി പി അബൂബക്കര്‍ മാസ്റ്റര്‍(56) മരണപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് പാണാവള്ളിയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഖബറടക്കം നാളെ(തിങ്കളാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് വടുതല കാട്ടുപുറം പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമിതി അംഗവും വടുതല മാടവനച്ചിറ മൗലൂദ് സംഘം സെക്രട്ടറിയും, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റുമായിരുന്നു. ഭാര്യ: ആമിന. മക്കള്‍: അബ്ദുല്‍ ഗഫൂര്‍(അധ്യാപകന്‍, ടിഡിഎച്ച്എസ് ആലപ്പുഴ), ഹയറുന്നിസ, അബ്ദുല്‍ റഊഫ്. മരുമക്കള്‍: റഹ്മത്ത്, മുഹമ്മദ് അസ്‌ലം(താലൂക്ക് ഓഫീസ്, അമ്പലപ്പുഴ)

Next Story

RELATED STORIES

Share it