Movies

സെന്റര്‍ സ്‌ക്വയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകള്‍ വീണ്ടും തുറക്കുന്നു

പ്രമുഖ മെക്‌സിക്കന്‍ സിനിമ പ്രദര്‍ശന ഗ്രൂപ്പായ സിനിപോളിസിന്റെ മേല്‍നോട്ടത്തിലാണ് ഈ മാസം 30 മുതല്‍ പ്രദര്‍ശനം ആരംഭിക്കുക.രാജ്യന്തര നിലവാരത്തിലും സാങ്കേതിക സംവിധാനങ്ങളോടെയുമാണ് സെന്റര്‍ സ്‌ക്വയര്‍ മാളിലെ ആറാം നിലയില്‍ മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകള്‍ ഒരുക്കിയിരിക്കുന്നത്

സെന്റര്‍ സ്‌ക്വയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകള്‍ വീണ്ടും തുറക്കുന്നു
X

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ തിയേറ്റര്‍ സമുച്ചയങ്ങളില്‍ ഒന്നായ കൊച്ചി എംജി റോഡിലെ സെന്റര്‍ സ്വകയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകള്‍ ഒരു ഇടവേളക്കുശേഷം വീണ്ടുംതുറക്കുന്നു. പ്രമുഖ മെക്‌സിക്കന്‍ സിനിമ പ്രദര്‍ശന ഗ്രൂപ്പായ സിനിപോളിസിന്റെ മേല്‍നോട്ടത്തിലാണ് ഈ മാസം 30 മുതല്‍ പ്രദര്‍ശനം ആരംഭിക്കുക.രാജ്യന്തര നിലവാരത്തിലും സാങ്കേതിക സംവിധാനങ്ങളോടെയുമാണ് സെന്റര്‍ സ്‌ക്വയര്‍ മാളിലെ ആറാം നിലയില്‍ മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകള്‍ ഒരുക്കിയിരിക്കുന്നത്.


അത്യാധുനിക പ്രദര്‍ശന സംവിധാനങ്ങളും 1500 ലധികം ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുള്ള പതിനൊന്നു സ്‌ക്രീനുകളടങ്ങുന്ന മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ്, സിനിമ ആസ്വാദകര്‍ക്കു പുതിയൊരു അനുഭവമായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ആകെ സ്‌ക്രീനുകളില്‍ മൂന്നെണ്ണം വി ഐ പി കാറ്റഗറികളിലുള്ളതാണ്. രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന ടിക്കറ്റ് കൗണ്ടറുകള്‍, ഡിസ്‌പ്ലെ സിസ്റ്റം, ഭക്ഷണ ശാലകള്‍, വിശാലമായ ലോബി, വ്യത്യസ്തങ്ങളായ കിയോസ്‌ക്കുകള്‍, ഇരിപ്പിടങ്ങളില്‍ നിന്നുതന്നെ ലഘു ഭക്ഷണപാനീയങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനും ലഭ്യമാക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ സജ്ജീകരിച്ചച്ചീട്ടുണ്ട്.

ആറര ലക്ഷത്തില്‍പരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മാള്‍, ബ്രിഡ്ജ് വേ ഗ്രൂപ്പിനു കീഴിലെ പീവീസ് പ്രോജക്ട് െ്രെപ. ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. വിശാലമായ കാര്‍ പാര്‍ക്കിംഗ്, മുന്‍നിര ലോകോത്തര ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ ആസ്വദിക്കാവുന്ന വിനോദ സംവിധാനങ്ങള്‍, ലോക പ്രശസ്ത ബ്രാന്‍ഡ് ഫുഡ് കോര്‍ട്ടുകള്‍ അടങ്ങുന്ന ഈ മാള്‍ ഉപഭോക്താക്കള്‍ക്കൊരു പ്രത്യേക ഷോപ്പിംഗ് അനുഭവമായിരിക്കും പ്രധാനം ചെയ്യുകയെന്നും മാനേജ്‌മെന്റ് അറിയിച്ചു.2015ല്‍ പ്രവര്‍ത്തനം ആരംഭിച്ച മാളിലെ തിയേറ്ററുകള്‍ ചില പ്രത്യേക സങ്കേതിക കാരണങ്ങളാല്‍ 2017 ല്‍ അടക്കേണ്ടിവന്നു. പിന്നീട് എല്ലാ പോരായ്മകളും പരിഹരിച്ച ശേഷമാണു ശനിയാഴ്ച ഉച്ചക്ക് ഒരു മാണി മുതല്‍ പ്രദര്‍ശനം പുനരാരംഭിക്കുന്നതെന്ന് മാള്‍ മാനേജ്‌മെന്റ്് അറിയിച്ചു.

Next Story

RELATED STORIES

Share it