Citizen journalism

50 പൈസ നാണയം സ്വീകരിക്കുന്നില്ലെന്ന് പരാതി

25 പൈസ നാണയങ്ങളും അതിന് താഴെയുള്ള 20, 10, അഞ്ച് പൈസ നാണയങ്ങളും 2011 ആഗസ്തില്‍ റിസര്‍വ്വ് ബാങ്ക് നിരോധിച്ചതാണ്. എന്നാലിതുവരെ 50 പൈസയും അതിന് മുകളിലുള്ളവയും റിസര്‍വ്വ് ബാങ്ക് നിരോധിച്ചിട്ടില്ല.

50 പൈസ നാണയം സ്വീകരിക്കുന്നില്ലെന്ന് പരാതി
X

മാള(തൃശ്ശൂര്‍): സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും 50 പൈസ നാണയം സ്വീകരിക്കുന്നില്ലെന്ന് പരാതി. വ്യാപാര സ്ഥാപനങ്ങളിലും പൊതു വാഹനങ്ങളിലും അടക്കമുള്ളയിടങ്ങളിലാണ് 50 പൈസ നാണയങ്ങള്‍ സ്വീകരിക്കാത്തത്. 25 പൈസ നാണയങ്ങളും അതിന് താഴെയുള്ള 20, 10, അഞ്ച് പൈസ നാണയങ്ങളും 2011 ആഗസ്തില്‍ റിസര്‍വ്വ് ബാങ്ക് നിരോധിച്ചതാണ്. എന്നാലിതുവരെ 50 പൈസയും അതിന് മുകളിലുള്ളവയും റിസര്‍വ്വ് ബാങ്ക് നിരോധിച്ചിട്ടില്ല.

എന്നാല്‍, ഈ നാണയങ്ങളെല്ലാം നിരോധിച്ചത് പോലെയാണ് ചിലരുടെ പെരുമാറ്റം. 50 പൈസ നാണയങ്ങള്‍ കൊടുത്താല്‍ ചില വ്യാപാരികളും വാഹനങ്ങളിലും കൊടുക്കുന്നയാളെ നാണം കെടുത്തുന്ന പ്രവണതയുണ്ട്. ചിലയിടങ്ങളില്‍ ഒരു രൂപ നാണയങ്ങളും സ്വീകരിക്കാത്ത സാഹചരവുമുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ആവശ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ ചില്ലറ വരാതിരിക്കാനുള്ള രീതികളും ചിലര്‍ പയറ്റുന്നുണ്ട്. കഴിയുന്നത്ര 50 പൈസ വരാതിരിക്കാനുള്ള രീതികളുമുണ്ട്. അങ്ങിനെ വരുമ്പോള്‍ ഉപഭോക്താവിന് ധനനഷ്ടമുണ്ടാകുകയാണ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജോലിയും കൂലിയും നഷ്ടപ്പെട്ടവര്‍ കുട്ടികളുടെ പണക്കുടുക്കകള്‍ പൊട്ടിച്ച് അതിലുള്ള നാണയങ്ങളും കൊണ്ട് പോയി സാധനങ്ങള്‍ വാങ്ങി പൈസ കൊടുക്കുമ്പോള്‍ രണ്ട് രൂപയിലോ ഒരു രൂപയിലോ താഴെയുള്ളവ തിരിഞ്ഞ് മാറ്റിയാണെടുക്കുന്നത്. അങ്ങിനെ വരുമ്പോള്‍ പൈസ തികയാതെ വരികയും ചെയ്യും. പലപ്പോഴുമിത് വാക്കുതര്‍ക്കങ്ങള്‍ക്കിടയാക്കുന്നുമുണ്ട്. സമാനമായ അവസ്ഥയാണ് ബസ്സുകളിലും.

തങ്ങളുടെ സ്ഥാപനത്തിലും ബസ്സിലും 50 പൈസ സ്വീകരിക്കില്ലായെന്ന് എഴുതി നല്‍കാന്‍ പറഞ്ഞാലുമത് നടക്കാറില്ല. പ്രാബല്യത്തിലുള്ള നാണയങ്ങള്‍ സ്വീകരിക്കില്ലയെന്ന് എഴുതി നല്‍കിയാല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന ഭയത്താലാണത്. പഴയ 25 പൈസയുടെ വലുപ്പത്തിലുള്ളതും 2011 മുതല്‍ അടിച്ചിറക്കിയതടക്കമുള്ള 50 പൈസ നാണയങ്ങളിപ്പോള്‍ വിപണിയിലുള്ളതാണ്. ചില വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ പറയുന്നത് അവര്‍ക്ക് സാധനങ്ങളെത്തിച്ച് നല്‍കുന്നവര്‍ സ്വീകരിക്കാത്തതാണ് തങ്ങളും സ്വീകരിക്കാത്തതെന്നാണ്. ഈ പ്രവണതകള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ വേണമെന്നാണ് വ്യാപകമായുയരുന്ന ആവശ്യം.

Next Story

RELATED STORIES

Share it