മെഡിക്കല്‍ പ്രവേശനം: ഗൈഡന്‍സ് സെമിനാര്‍ 26ന്

മെഡിക്കല്‍ പ്രവേശനം: ഗൈഡന്‍സ് സെമിനാര്‍ 26ന്

കോഴിക്കോട്: കേരളാ മെഡിക്കല്‍, അഖിലേന്ത്യാ മെഡിക്കല്‍(നീറ്റ്, കീം) കോഴ്‌സുകളിലേക്കുള്ള പ്രവേശന ഗൈഡന്‍സ് സെമിനാര്‍ ജൂണ്‍ 26നു രാവിലെ 10.30നു കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. സ്‌പെയ്‌സ് ഇന്ത്യ ഫൗണ്ടേഷനാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ദേശീയതലത്തിലും സംസ്ഥാന തലത്തിലുമുള്ള മെഡിക്കല്‍(എംബിബിഎസ്, ബിഡിഎസ്), അഗ്രികള്‍ച്ചര്‍, പാരാമെഡിക്കല്‍, എന്‍ജിനീയറിങ്, മറ്റു മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍, അലോട്ട്‌മെന്റുകള്‍, ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയ നിവാരണത്തിന് പ്രമുഖ കരിയര്‍ വിദഗ്ധര്‍ നയിക്കുന്ന സെമിനാറില്‍ അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 808621150, 8086211699 എന്നീ നമ്പറുകളില്‍ല്‍ ബന്ധപ്പെടാം.
RELATED STORIES

Share it
Top