Job

സഭ ടിവിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവ്

സഭ ടിവിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവ്
X

തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റിന്റെ സഭാ ടിവിയില്‍ റിസര്‍ച്ച് അസിസ്റ്റന്റുമാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കല, സാഹിത്യം, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ എംഫില്‍ അഥവാ പിഎച്ച്ഡി ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുള്ളവരും 25നും 45നും ഇടയില്‍ പ്രായമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതമുള്ള അപേക്ഷ നിയമസഭാ സെക്രട്ടറി, നിയമസഭാ സമുച്ചയം, വികാസ് ഭവന്‍ പിഒ എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ഇ-മെയിലിലോ (sabhatv@niyamasabha.nic.in) നവംബര്‍ ഒമ്പതിന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: www.niyamasabha.org

Research analyst in Sabha TV




Next Story

RELATED STORIES

Share it