- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ വാര്‍ത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷന്‍സിന്റെ വ്യത്യസ്ത മേഖലകളില്‍ ആറുമാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജില്ലാ ഓഫിസുകളിലും ന്യൂഡല്‍ഹി ഓഫിസിലും ഡയറക്ടറേറ്റിലെ വിവിധ വിഭാഗങ്ങളിലുമായാണ് അപ്പ്രന്റീസ്ഷിപ്പ്. ഡയറക്ടേറേറ്റിലെ അഞ്ച് ഒഴിവുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം.
ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായെടുത്ത് അംഗീകൃത സര്‍വകാലശാലയില്‍ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍നിന്നും ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളിലേതിലെങ്കിലും പിജി ഡിപ്ലോമയോ നേടിയവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിലോ prdapprenticeship2021@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. 2022 ജൂലൈ 8 ന് വൈകുന്നേരം അഞ്ച് മണി വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. ഡയറക്ട്രേറ്റില്‍ തപാലില്‍ അയയ്ക്കുമ്പോള്‍ കവറിന്റെ പുറത്ത് അപ്പ്രന്റീസ്ഷിപ് 2022 എന്ന് എഴുതിയിരിക്കണം.
യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പില്‍ പറയുന്ന തിയതിയിലും സമയത്തും അപ്പ്രന്റീസായി ചേരാന്‍ തയ്യാറായി എത്തണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്പ്രന്റീസ്ഷിപ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്പ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താല്‍ അവരെ മുന്നറിയിപ്പില്ലാതെ അപ്പ്രന്റീസ്ഷിപ്പില്‍ നിന്നും ഒഴിവാക്കും. തിരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമതീരുമാനം വകുപ്പ് ഡയറക്ടറേറ്റില്‍ നിക്ഷിപ്തമായിരിക്കും. കൂടൂതല്‍ വിവരങ്ങള്‍ക്ക്: 9496003235, 0471 2518471.
RELATED STORIES
ജോലി ലഭിക്കാത്തതിന് ലിവ് ഇന് പാര്ട്ണര് മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില് പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള് വര്ധിക്കുന്നു
14 Dec 2024 2:15 PM GMTമാരുതി നെക്സ ഷോറൂമില് തീയിട്ട് മൂന്ന് കാറുകള് കത്തിച്ച...
14 Dec 2024 1:37 PM GMTഇസ്രായേലി സൈന്യത്തിനെതിരേ നടത്തുന്ന ആക്രമണങ്ങളുടെ വീഡിയോ പുറത്തുവിട്ട് ...
14 Dec 2024 1:33 PM GMTരക്ഷാപ്രവര്ത്തനം നടത്തിയതിനും ഫീസ്; കേന്ദ്ര സര്ക്കാര് നിലപാട്...
14 Dec 2024 1:29 PM GMT''എനിക്ക് വേസ്റ്റ് തിന്നണം''; ഓടി നടന്ന് കരഞ്ഞ് ഡസ്റ്റ്ബിന്(വീഡിയോ)
14 Dec 2024 1:21 PM GMT