Career

മഹാരാജാസ് കോളജ്: കോഴ്‌സ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം

യു ജി വിദ്യാര്‍ഥികള്‍ 100 രൂപയും പി ജി വിദ്യാര്‍ഥികള്‍ 200 രൂപയും അപേക്ഷ ഫീസ് അടക്കേണ്ടതാണ്. മെയ് 21 നാണ് ഫീസ് അടച്ച് അപേക്ഷ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി. ഓണ്‍ലൈന്‍ അപേക്ഷയിലെ തെറ്റ് തിരുത്തലുകള്‍ക്ക് മെയ് 27 മുതല്‍ 29 വരെ കോളജില്‍ എത്താവുന്നതാണ്. അപേക്ഷയുടെ പകര്‍പ്പ് കോളജില്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25 വൈകിട്ട് 5 മണി

മഹാരാജാസ് കോളജ്: കോഴ്‌സ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം
X

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ വിവിധ വിഭാഗങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള അപേക്ഷ www.maharajas.ac.in എന്ന വെബ്സൈറ്റിലേക്ക് സ്വീകരിച്ചുതുടങ്ങി. യു.ജി വിദ്യാര്‍ഥികള്‍ 100 രൂപയും പി ജി വിദ്യാര്‍ഥികള്‍ 200 രൂപയും അപേക്ഷ ഫീസ് അടക്കേണ്ടതാണ്. മെയ് 21 നാണ് ഫീസ് അടച്ച് അപേക്ഷ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി. ഓണ്‍ലൈന്‍ അപേക്ഷയിലെ തെറ്റ് തിരുത്തലുകള്‍ക്ക് മെയ് 27 മുതല്‍ 29 വരെ കോളജില്‍ എത്താവുന്നതാണ്. അപേക്ഷയുടെ പകര്‍പ്പ് കോളജില്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25 വൈകിട്ട് 5 മണി. ആര്‍ട്ട്സ്/ കള്‍ച്ചറല്‍ / സ്പോര്‍ട്ട്സ് ക്വാട്ടകളിലെ പ്രവേശനത്തിനും ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ പ്രവേശനത്തിനും രജിസ്റ്റര്‍ ചെയ്ത ശേഷം പകര്‍പ്പുമായി ഓഫീസില്‍ എത്തി പ്രത്യേക അപേക്ഷാഫോം പൂരിപ്പിച്ച് മെയ് 23 ന് മുന്‍പായി കോളജില്‍ സമര്‍പ്പിക്കണം. ലക്ഷദ്വീപ് ക്വാട്ടയിലുള്ള പ്രവേശനവും മറ്റ് വിഭാഗങ്ങളിലെ പ്രവേശനം അവസാനിക്കുന്നതു വരെ നടത്തും. ബി എ, എം എ മ്യൂസിക്ക് കോഴ്സുകളിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിരുചി പരീക്ഷ മെയ് 27 രാവിലെ 10ന് നടത്തും. വിശദ വിവരങ്ങള്‍ക്ക് 0484-2352838 എന്ന നമ്പറിലും principal@maharaja's.ac.in എന്ന മെയില്‍ ഐഡിയിലും ബന്ധപ്പെടുക.

Next Story

RELATED STORIES

Share it