Education

പ്ലസ്ടു പ്രൈവറ്റ് രജിസ്‌ട്രേഷന്‍: വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം

പ്ലസ്ടു പ്രൈവറ്റ് രജിസ്‌ട്രേഷന്‍: വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
X

തിരുവനന്തപുരം: സ്‌കോള്‍ കേരള മുഖേന 2021-23 ബാച്ചില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കുകയും നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്ത വിദ്യാര്‍ഥികളുടെ പരീക്ഷകേന്ദ്രം അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. രജിസ്‌ട്രേഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച യൂസര്‍ നെയിം, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം കോഡിനേറ്ററിങ് ടീച്ചറുടെ മേലൊപ്പും സ്‌കൂള്‍ സീലും വാങ്ങണം. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തിയ പരീക്ഷാ വിജ്ഞാപനം അനുസരിച്ച് ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രത്തില്‍ പ്ലസ് വണ്‍ പരീക്ഷ ഫീസ് അടയ്ക്കുകയും ഓറിയന്റെഷന്‍ ക്ലാസില്‍ പങ്കെടുക്കുകയും വേണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712342950, 2342271, 2342369.

Next Story

RELATED STORIES

Share it