Education

മിസ്‌രിയ പ്രവേശന പരീക്ഷ തിങ്കളാഴ്ച

മിസ്‌രിയ പ്രവേശന പരീക്ഷ തിങ്കളാഴ്ച
X

കോഴിക്കോട്: വനിതാ വിദ്യാഭ്യാസരംഗത്ത് നവീന പഠന പദ്ധതികളുമായി മുന്നോട്ടുപോവുന്ന മംഗലാട് നഫീസത്തുല്‍ മിസ്‌രിയ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എസ്എസ്എല്‍സി കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കായുള്ള പഞ്ചവല്‍സര മിസ്‌രിയ ബിരുദ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ തിങ്കളാഴ്ച നടക്കും. രാവിലെ 9 മണി മുതല്‍ മിസ്‌രിയ കാംപസിലാണ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടക്കുക.

മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷനായി പരീക്ഷയില്‍ പങ്കെടുക്കാനാവും. മിസ്‌രിയ ബിരുദ കോഴ്‌സിനു പുറമെ യൂനിവേഴ്‌സിറ്റി എംഎയ്‌ക്കൊപ്പം നല്‍കുന്ന പിജി ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ്, ഇസ്‌ലാമിക അന്തരീക്ഷത്തില്‍ ബിഎ, ബികോം ഡിഗ്രികള്‍, കുടുംബിനികള്‍ക്കുള്ള മിഡി സ്പാര്‍ട്ട് ടൈം കോഴ്‌സ് എന്നിങ്ങനെ പുതിയ കോഴ്‌സുകളും ഈ അധ്യയന വര്‍ഷത്തില്‍ സ്ഥാപനത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇവയിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it