Education

ബിടെക്, എംടെക് ഈവനിങ് കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു

ബിടെക്, എംടെക് ഈവനിങ് കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു
X

തിരുവനന്തപുരം: തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ ഈവനിങ് ഡിഗ്രി കോഴ്‌സില്‍ 2022-2023 അധ്യയന വര്‍ഷത്തേക്ക് ബിടെക്, എംടെക് എന്‍ജിനിയറിങ് വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സ്‌പോട്ട് അഡ്മിഷന് എസ്എസ്എല്‍സി ബുക്ക്, ടിസി, എന്‍ഒസി, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് (ബിടെക്), ബി.ടെക് സര്‍ട്ടിഫിക്കറ്റ് (എം.ടെക്), മാര്‍ക്ക് ഷീറ്റ്, എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, കാരക്ടര്‍ ആന്‍ഡ് കോണ്‍ണ്ടാക്ട് സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം താഴെ പറയുന്ന തിയ്യതികളില്‍ തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ എത്തണം.

സപ്തംബര്‍ 14ന് രണ്ട് മണിക്ക് ബിടെക് അഡ്മിഷന്‍ (മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്). 16ന് രണ്ട് മണിക്ക് എം.ടെക് അഡ്മിഷന്‍ (അപ്പ്‌ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ (ഇസിഇ), ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ് (എം.ഇ), പവര്‍ സിസ്റ്റംസ് (ഇ.ഇ.ഇ), ജിയോടെക്‌നിക്കല്‍ എന്‍ജിനീയറിങ്). ഫോണ്‍: 9447411568.

Next Story

RELATED STORIES

Share it