Sub Lead

ലക്കിടിയില്‍ മാവോവാദി-പോലിസ് വെടിവയ്പ്; ഒരാള്‍ക്കു ഗുരുതര പരിക്ക്

പോലിസുമായുണ്ടായ ഏറ്റമുട്ടലില്‍ മാവോവാദി സംഘത്തിലെ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റതായാണു സൂചന

ലക്കിടിയില്‍ മാവോവാദി-പോലിസ് വെടിവയ്പ്; ഒരാള്‍ക്കു ഗുരുതര പരിക്ക്
X

കല്‍പറ്റ: ലക്കിടിയിലെ റിസോര്‍ട്ടിലെത്തിയ മാവോവാദികള്‍ വെടിവയ്പ് നടത്തിയതായി പോലിസ്. ദേശീയ പാതയ്ക്കു സമീപമുള്ള ഉപവന്‍ റിസോര്‍ട്ട് പരിസരത്താണ് വെടിവയ്പുണ്ടായത്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം റിസോര്‍ട്ട് ഉടമയോട് പണം ആവശ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലിസ്-തണ്ടര്‍ബോള്‍ട്ട് സംഘം വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് മാവോവാദി സംഘം തിരിച്ചു വെടിവച്ചെന്നും പോലിസ് പറയുന്നു. പോലിസുമായുണ്ടായ ഏറ്റമുട്ടലില്‍ മാവോവാദി സംഘത്തിലെ രണ്ടുപേര്‍ക്ക് പരിക്കേറ്റതായും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും സൂചനയുണ്ട്. പരിക്കേറ്റവര്‍ കാടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടെന്നാണു പോലിസ് പറയുന്നത്. സംഭവ സ്ഥലത്ത് വെടിയൊച്ച കേട്ടതായി നാട്ടുകാരും പറയുന്നു. സ്ഥലത്ത് പോലിസും തണ്ടര്‍ ബോള്‍ട്ട് സേനയും തിരച്ചില്‍ തുടരുകയാണ്. ഇതുവഴിയുള്ള വാഹനഗതാഗതം പോലിസ് തടഞ്ഞിരുന്നെങ്കിലും അല്‍പം മുമ്പ് പൂര്‍വസ്ഥിതിയിലാക്കി. രാത്രി 9 മണിയോടെയാണ് സംഭവം.രാത്രി വൈകിയും വെടിവയ്പ് തുടര്‍ന്നതോടെ റിസോര്‍ട്ടിലുള്ളവരോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു.സംഭവസ്ഥലത്തേക്ക് കൂടുതല്‍ പോലിസും തണ്ടര്‍ബോള്‍ട്ടും എത്തിക്കൊണ്ടിരിക്കുകയാണ്. സുഗന്ധിഗിരി ആദിവാസി ഊരില്‍ നേരത്തെയും മാവോവാദി സംഘമെത്തിയതായി നേരത്തെയും റിപോര്‍ട്ടുകളുണ്ടായിരുന്നു.











Next Story

RELATED STORIES

Share it