- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണ വൈറസിന്റെ ഉറവിടം: ഡബ്ല്യുഎച്ച്ഒ സംഘം ചൈനയിലേക്ക്
ചൈനയിലെ ലാബില്‍നിന്നാണ് വൈറസ് ഉണ്ടായതെന്ന ആരോപണങ്ങള്‍ക്കിടെയാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം.

ജനീവ: കോവിഡ് 19 മഹാമാരിക്ക് കാരണമായ വൈറസ് സാര്‍സ് കോവ്2 വിന്റെ ഉറവിടം അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനയായ ഡബ്യുഎച്ച്ഒ ചൈനയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുന്നു. അടുത്ത ആഴ്ച സംഘം ചൈനയിലെത്തും. ചൈനയിലെ ലാബില്‍നിന്നാണ് വൈറസ് ഉണ്ടായതെന്ന ആരോപണങ്ങള്‍ക്കിടെയാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം.
'വൈറസിന്റെ ഉറവിടം കണ്ടെത്തേണ്ടത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇത് ശാസ്ത്രമാണ്, പൊതുജനാരോഗ്യമാണ്. വൈറസിന്റെ ആവിര്‍ഭാവം ഉള്‍പ്പടെയുള്ള കാര്യങ്ങളെ കുറിച്ച് പൂര്‍ണമായി മനസ്സിലാക്കിയാല്‍ വൈറസിനെതിരെ വളരെ ശക്തമായി നമുക്ക് പോരാടാനാകും.' ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.ചൈനയിലേക്ക് അടുത്താഴ്ച ഒരു സംഘത്തെ അയക്കും. അത് വൈറസ് എങ്ങനെ ആരംഭിച്ചുവെന്നും ഭാവിയില്‍ നമുക്ക് എന്തു ചെയ്യാനാകുമെന്ന് മനസ്സിലാക്കുന്നതിലേക്കും നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതതായും ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു.
ചൈനീസ് ലാബില്‍നിന്നാണ് വൈറസ് ഉണ്ടായതെന്ന് യുഎസ് നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍ ചൈന ഈ ആരോപണത്തെ നിഷേധിച്ചിരുന്നു.ചൈനയില്‍ അജ്ഞാത കാരണങ്ങളാല്‍ ന്യൂമോണിയ കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതായി കാണിച്ച് ലോകാരോഗ്യ സംഘടനയക്ക് ചൈനയുടെ അറിയിപ്പ് ലഭിച്ചത് ആറു മാസങ്ങള്‍ക്ക് മുമ്പാണ്. പിന്നീടാണ് ഇതിനുകാരണം നോവല്‍ കൊറോണ വൈറസ് ആണെന്ന് കണ്ടെത്തിയത്.
RELATED STORIES
അരീക്കോട് താലൂക്കാശുപത്രിയില്‍ കാലപഴക്കം ചെന്ന കെട്ടിടം പൊളിച്ച്...
4 July 2025 4:25 PM GMTകേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; സഞ്ജു സാംസണും ഇത്തവണ ഇറങ്ങും
4 July 2025 4:18 PM GMTഐടി ജീവനക്കാരിയെ ഡെലിവറി ഏജന്റ് പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന്...
4 July 2025 4:13 PM GMTഒറ്റപ്പാലത്ത് നാലാം ക്ലാസുകാരനെ കൊലപ്പെടുത്തി പിതാവ് മരിച്ച നിലയില്‍
4 July 2025 4:05 PM GMTനിപാ: സമ്പര്‍ക്കപ്പട്ടികയില്‍ 345 പേര്; വവ്വാലുകളെ പടക്കം പൊട്ടിച്ച്...
4 July 2025 4:01 PM GMTവിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; ബിജെപിയുടെ ക്ഷണം തള്ളി,...
4 July 2025 3:59 PM GMT