News

ഡല്‍ഹി: 39 പേര്‍ കൊല്ലപ്പെട്ടു; മരണ സംഖ്യ ഉയര്‍ന്നേക്കും

നാല്‍പത്തിയെട്ട് പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 514 പേരെ കസ്റ്റഡിയില്‍

ഡല്‍ഹി: 39 പേര്‍ കൊല്ലപ്പെട്ടു; മരണ സംഖ്യ ഉയര്‍ന്നേക്കും
X

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടര്‍ച്ചയായി നടന്ന അഞ്ച് ദിവസത്തെ സംഘപരിവാര്‍ ആക്രമണത്തില്‍ കൊല്ലപെട്ടവരുടെ എണ്ണം 39 ആയി. 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി.

സംഘര്‍ഷാവസ്ഥയില്‍ അയവുവന്നതിനെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ക്ക് പത്ത് മണിക്കൂര്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ 203 പോലിസ് സ്‌റ്റേഷനുകളില്‍ 12 സ്റ്റേഷന്‍ പരിധിയില്‍ മാത്രമാണ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത്.

കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ അവശിഷ്ടങ്ങള്‍ നിറഞ്ഞ തെരുവുകള്‍ വൃത്തിയാക്കുകയും തകര്‍ന്ന പൊതുസ്വത്ത് നവീകരിക്കാനും തുടങ്ങി. സാമുദായിക ഐക്യം മെച്ചപ്പെടുത്തുന്നതിനായി ഡല്‍ഹി പോലിസ് സമാധാന യോഗങ്ങള്‍ ആരംഭിച്ചു. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതുവരെ ഇത്തരം സമാധാന സമിതി യോഗങ്ങള്‍ തുടരുമെന്നും ഇതുവരെ 330 ഓളം യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നാല്‍പത്തിയെട്ട് പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ യഥാസമയം രജിസ്റ്റര്‍ ചെയ്യും. ചോദ്യം ചെയ്യലിനായി 514 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ പ്രഥമ വിവര റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കുമെന്ന് പോലിസ് പറഞ്ഞു. അതേസമയം മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ട് കൊലപാതക കുറ്റം ചുമത്തി ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈനെതിരേ കേസെടുത്തതിനെത്തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it