Big stories

കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കൂട്ടത്തോടെ കുഴിയിൽ തള്ളി മറവ് ചെയ്തു

കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. തിങ്കളാഴ്ച മാത്രം 12 പേരാണ് കൊവിഡ് ബാധിച്ച് ബെല്ലാരിയില്‍ മരിച്ചത്.

കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കൂട്ടത്തോടെ കുഴിയിൽ തള്ളി മറവ് ചെയ്തു
X

ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തോട് അനാദരവ് കാട്ടി. മൃതദേഹങ്ങള്‍ ഒരു കുഴിയില്‍ കൂട്ടത്തോടെ കൊണ്ടുവന്ന് തള്ളി മറവ് ചെയ്യുന്ന വീഡിയോ പുറത്തുവന്നു. കോൺ​ഗ്രസ് നേതാവ് ഡികെ ശിവകുമാറാണ് വീഡിയോ പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്.

പിപിഇ കിറ്റ് ധരിച്ചിട്ടുള്ള കുറേ പേര്‍ ബോഡി ബാഗില്‍ മൃതദേഹങ്ങളുമായി വന്ന് ഒന്നിനുപുറകെ ഒന്നായി വലിയൊരു കുഴിയിലേക്ക് മറിച്ചിടുന്നതാണ് വീഡിയോയിലുള്ളത്. കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്നാണ് ഡികെ ശിവകുമാര്‍ അവകാശപ്പെടുന്നത്. ബെല്ലാരിയില്‍ തിങ്കളാഴ്ച മാത്രം 12 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ജില്ലയില്‍ ഇതുവരെ 29 പേര്‍ രോഗബാധമുലം മരിച്ചിട്ടുണ്ട്.

സംഭവം കര്‍ണാടകയില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ അന്വഷണത്തിന് ഉത്തരവിടുകയും ചെയ്തു. കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രോട്ടോക്കോളുകള്‍ പാലിച്ചിട്ടുണ്ടെങ്കിലും മൃതദേഹം കൈകാര്യം ചെയ്ത രീതി വളരെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ബെല്ലാരി ജില്ലാ ഭകണകൂടം പറയുന്നു.

ഇതിന് മുമ്പ് പുതുച്ചേരിയില്‍ 44 വയസുള്ള കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഇതേപോലെ കുഴിയിലേക്ക് മറിച്ചിട്ട സംഭവം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടകയില്‍ നിന്ന് സമാനമായ സംഭവം റിപോര്‍ട്ട് ചെയ്യപ്പെടുന്നത്.

Next Story

RELATED STORIES

Share it