ഇറാന്‍ സംഘര്‍ഷം: മധ്യേഷ്യയില്‍ വന്‍ സൈനിക വിന്യാസത്തിന് യുഎസ്

കൂടുതല്‍ സൈനികരെ വിന്യസിക്കുന്നതിനൊപ്പം ആയുധശേഷിയും കൂട്ടുമെന്നാണ് വിവരം. സേനാവിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

ഇറാന്‍ സംഘര്‍ഷം: മധ്യേഷ്യയില്‍ വന്‍ സൈനിക വിന്യാസത്തിന് യുഎസ്

ന്യൂയോര്‍ക്ക്: ഇറാനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ മധ്യേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനൊരുങ്ങി യുഎസ്. കൂടുതല്‍ സൈനികരെ വിന്യസിക്കുന്നതിനൊപ്പം ആയുധശേഷിയും കൂട്ടുമെന്നാണ് വിവരം. സേനാവിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മധ്യേഷ്യയിലെ സൈനികരുടെ സുരക്ഷയ്ക്കായാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് അമേരിക്കയുടെ വിശദീകരണം. ആയിരത്തിലധികം സൈനികരെ കൂടി മേഖലയില്‍ വിന്യസിക്കുമെന്ന് യുഎസ് പ്രതിരോധ ആക്റ്റിങ് സെക്രട്ടറി പറഞ്ഞു.

മധ്യേഷ്യയിലെ കര-വ്യോമ-നാവിക ഭീഷണികളെ ചെറുക്കുന്നതിന് 1000ത്തോളം സൈനികരെ കൂടി മേഖലയിലേക്ക് അയക്കാന്‍ അനുമതി നല്‍കാന്‍ അദ്ദേഹം പെന്റഗണ്‍ മേധാവി പാട്രിക് ഷാന്‍ഹാനും പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസം എണ്ണ ടാങ്കറുകള്‍ ഇറാന്‍ ആക്രമിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങളും അമേരിക്ക പുറത്തുവിട്ടു. അതിനിടെ യുറേനിയം സമ്പുഷ്ടീകരണം കൂട്ടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

RELATED STORIES

Share it
Top