Big stories

ആഭ്യന്തര സംഘര്‍ഷം; ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി അനിശ്ചിതത്വത്തില്‍ -ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കാനൊരുങ്ങി ജപ്പാന്‍ പ്രധാനമന്ത്രി

പ്രതിരോധ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച് മോദിയുമായി ചര്‍ച്ച ചെയ്യാനാണ് ഷിന്‍സോ ആബെ ഇന്ത്യ സന്ദര്‍ശനം തീരുമാനിച്ചത്.

ആഭ്യന്തര സംഘര്‍ഷം;   ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി അനിശ്ചിതത്വത്തില്‍  -ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കാനൊരുങ്ങി ജപ്പാന്‍ പ്രധാനമന്ത്രി
X
ടോക്യോ: ഇന്ത്യയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരേ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യാ-ജപ്പാന്‍ ഉച്ചകോടി അനിശ്ചിതത്വത്തില്‍. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കും. ജാപ്പനീസ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ഗുവാഹത്തിയില്‍ ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി നടത്താന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുന്നതില്‍ രാജ്യമെങ്ങും പ്രതിഷേധം അക്രമാസക്തായതിനെ തുടര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഷിന്‍സോയും സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ട് വരുന്നത്. ജപ്പാന്‍ വാര്‍ത്താ ഏജന്‍സി ജീജിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റോയിട്ടേഴ്‌സും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രതിരോധ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച് മോദിയുമായി ചര്‍ച്ച ചെയ്യാനാണ് ഷിന്‍സോ ആബെ ഇന്ത്യ സന്ദര്‍ശനം തീരുമാനിച്ചത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചുള്ള പ്രകടനങ്ങള്‍ പലതും അക്രമാസക്തമാവുകയും അസം തലസ്ഥാനമായ ഗുവാഹത്തിയിലടക്കം കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനവും റദ്ദാക്കുകയും ചെയ്തു.

പൗരത്വ പട്ടിക സംബന്ധിച്ച പ്രതിഷേധങ്ങള്‍ക്കിടെ നേരത്തെ ബംഗ്ലാദേശിലെ മുതിര്‍ന്ന മന്ത്രിമാരായ വിദേശകാര്യ മന്ത്രി എ കെ അബ്ദുള്‍ മോമെന്‍, ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ എന്നിവര്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

Next Story

RELATED STORIES

Share it